വോള്‍വോ എക്‌സ്‌സി 60 ഇന്ത്യയില്‍ അവതരിച്ചു

By Web DeskFirst Published Dec 16, 2017, 4:56 PM IST
Highlights

സ്വീഡിഷ് വാഹനനിര്‍മ്മാതാക്കാളായ വോള്‍വോയുടെ ആഢംബര എസ്‌യുവി എക്‌സ്‌സി 60 ഇന്ത്യയില്‍ അവതരിച്ചു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്‌യുവിയാണ് എക്‌സ്‌സി 60.

ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് വാഹനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കും. ഒപ്പം ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം 130 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ സഹായിക്കും.

1969 സിസി എഞ്ചിനാണ് എക്‌സ്‌സി 60ന് കരുത്ത് പകരുന്നത്.  ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 233 ബിഎച്ച്പി കരുത്ത് പകരും.  8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്.

ജഗ്വാര്‍ എഫ് പേസ്, ബെന്‍സ് ജിഎല്‍സി, ബിഎംഡബ്യു എക്‌സ്3, ഔഡി ക്യു5 എന്നിവയാണ് എക്‌സ്‌സി 60ന് നിലവില്‍ ഇന്ത്യയിലെ എതിരാളികള്‍. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി എത്തുന്ന വാഹനത്തിന് 55.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. വാഹനത്തിന്‍റെ പെട്രോള്‍ പതിപ്പും  ഉടനെത്തും.

click me!