പുതിയ റെക്കോര്‍ഡും പിന്നിട്ട് വാഗണ്‍ ആര്‍ കുതിക്കുന്നു

By Web DeskFirst Published Sep 25, 2017, 2:24 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ മാരുതി സുസുകിയുടെ വാഗണ്‍ ആറിന് പുതിയ നേട്ടം. 2017 സെപ്റ്റംബര്‍ വരെയുള്ള കണക്ക് പ്രകാരം വാഗണ്‍ ആര്‍ വില്‍പന ഈ വര്‍ഷം ഇന്ത്യയില്‍ 20 ലക്ഷം പിന്നിട്ടു. ഒരു വര്‍ഷത്തെ വില്‍പനയില്‍ മാരുതി സുസുകി 800, ആള്‍ട്ടോ എന്നീ മോഡലുകള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ കാറാണ് വാഗണ്‍ ആര്‍. 2004ല്‍ ഒരു ലക്ഷവും 2008ല്‍ അഞ്ച് ലക്ഷവും പിന്നിട്ടാണ് വാഗണ്‍ ആര്‍ ഈ നേട്ടത്തില്‍ എത്തിയത്. 4.14 ലക്ഷം മുതല്‍ 5.34 ലക്ഷം വരെയാണ് വാഗണ്‍ ആറിന്റെ വിവിധ മോഡലുകളുടെ ഇന്ത്യയിലെ അടിസ്ഥാന വില. നാളിതുവരെ വാഗണ്‍ ആറിന്റെ വിവിധ മോഡലുകള്‍ മാരുതി സുസുകി പുറത്തിറക്കിയിരുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍കൂടി പരിഗണിച്ചാണ് വാഗണ്‍ ആര്‍ മോഡലുകള്‍ പരിഷ്‌ക്കരിച്ചത്.

2012ല്‍ മാരുതി പുറത്തിറക്കിയ ആള്‍ട്ടോ തന്നെയാണ് ഇപ്പോഴും വില്‍പനയില്‍ മുന്നില്‍. 2016ല്‍ 30 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച ആള്‍ട്ടോ സാധാരണക്കാരന്റെ കാറായാണ് അറിയപ്പെടുന്നത്.

click me!