ട്രെയിന്‍ കോച്ചുകളിലെ ഈ രഹസ്യകോഡുകളുടെ അര്‍ത്ഥം അറിയുമോ?

Published : Feb 18, 2018, 05:37 PM ISTUpdated : Oct 05, 2018, 03:55 AM IST
ട്രെയിന്‍ കോച്ചുകളിലെ ഈ രഹസ്യകോഡുകളുടെ അര്‍ത്ഥം അറിയുമോ?

Synopsis

ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. മിക്കവരും ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നത്. ഒരുവര്‍ഷം ഏകദേശം 5,000 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഇന്ത്യന്‍ റെയില്‍ പാതകളിലൂടെ നീങ്ങുന്നുവെന്നാണ് കണക്കുകള്‍.

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ഇനി പറയുന്നത്. നാമെല്ലാം കോച്ചുകളുടെ നമ്പര്‍ നോക്കിയാവും ട്രെയിനുകളിലെ റിസര്‍വ് കമ്പാര്‍ട്മെന്‍റുകളില്‍ കയറുക. ഉദാഹരണത്തിന് S1 , S2 ,S3, S4, S5  ഇങ്ങനെയാവും റിസേർവ്ഡ് കോച്ചുകളില്‍ രേഖപ്പെടുത്തിയിരിക്കുക. എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ ഇതൊന്നുമല്ലാതെ താഴെ കാണിച്ചിരിക്കുന്നതു പോലെയുള്ള മറ്റു ചില രഹസ്യ കോഡുകളും രേഖപ്പെടുത്തിയിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില ട്രെയിനുകളില്‍ ഒഴികെ ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്. ഇത്തരം കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദ്ദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം. കോച്ച് സ്ലീപ്പറാണോ, അതോ എസിയാണോ എന്നാണ് കോഡിന്റെ ബാക്കി ഭാഗം സൂചിപ്പിക്കുന്നത്.

001-025 വരെയുള്ള കോഡ് അര്‍ത്ഥമാക്കുന്നത് എസി ഫസ്റ്റ് ക്ലാസിനെയാണ്. 025-050 വരെ സൂചിപ്പിക്കുന്നത് ഒരുമിച്ചുള്ള ഫസ്റ്റ് എസി, എസി ടൂ ടയര്‍ കോച്ചുകളെയാണ്. 050-100 വരെയുള്ള കോഡ് എസി ടൂ ടയര്‍ കോച്ചുകളെ സൂചിപ്പിക്കുമ്പോള്‍, 101-150 വരെയുള്ള കോഡുകള്‍ സൂചിപ്പിക്കുന്നത് എസി 3 ടയര്‍ കോച്ചുകളെയാണ്.

151-200: എസി ചെയര്‍ കാര്‍
201-400: സ്ലീപ്പര്‍ സെക്കന്‍ഡ് ക്ലാസ്
401-600: ജനറല്‍ സെക്കന്‍ഡ് ക്ലാസ്
601-700: 2L സിറ്റിംഗ് ജനശതാബ്ദി ചെയര്‍ കാര്‍
701-800: സിറ്റിംഗ് കം ലഗ്ഗേജ് റേക്ക്

W C R- സെന്‍ട്രല്‍ റെയില്‍വെ
E F-  ഈസ്റ്റ് റെയില്‍വെ
N F- നോര്‍ത്ത് റെയില്‍വെ
C N- 3 ടയര്‍ സ്ലീപ്പര്‍ കോച്ച്
CW- 2 ടയര്‍ സ്ലീപ്പര്‍ കോച്ച്
CB- പാന്‍ട്രി കാര്‍
CL- കിച്ചന്‍ കാര്‍
CR- സ്റ്റേറ്റ് സലൂണ്‍
CT- ടൂറിസ്റ്റ് കാര്‍ – ഫസ്റ്റ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
C T S- ടൂറിസ്റ്റ് കാര്‍ – സെക്കന്‍ഡ് ക്ലാസ് (ബാത്ത്‌റൂം, കിച്ചന്‍, സിറ്റിംഗ്-സ്ലീപ്പിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെ)
C- കൂപ്പെ
D- ഡബിള്‍-ഡെക്കര്‍
Y- ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്
AC- എയര്‍-കണ്ടീഷണ്‍ഡ്

 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!