കാറ്റ് കൊണ്ടുപോയ കാര്‍.!

Web Desk |  
Published : Apr 15, 2018, 10:22 AM ISTUpdated : Jun 08, 2018, 05:45 PM IST
കാറ്റ് കൊണ്ടുപോയ കാര്‍.!

Synopsis

ഒരു കടയ്ക്ക് മുന്നില്‍ കാര്‍  പാര്‍ക്ക് ചെയ്ത് പോയതായിരുന്നു കാറുടമ. അല്‍പ്പ സമയത്തിന് ശേഷം കടയില്‍ നിന്നും ഇറങ്ങി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോയപ്പോള്‍ അവിടെ വാഹനം ഇല്ലായിരുന്നു

ക്വിങ്‌ഡോവ് : ഒരു കടയ്ക്ക് മുന്നില്‍ കാര്‍  പാര്‍ക്ക് ചെയ്ത് പോയതായിരുന്നു കാറുടമ. അല്‍പ്പ സമയത്തിന് ശേഷം കടയില്‍ നിന്നും ഇറങ്ങി കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് പോയപ്പോള്‍ അവിടെ വാഹനം ഇല്ലായിരുന്നു. കാറിനുള്ളില്‍ കുറച്ച് പണവും ഉണ്ടായിരുന്നു. കുറേ തിരഞ്ഞിട്ടും കാറ് കാണാതെ ഇയാള്‍ അവസാനം പൊലീസെത്തി ഹ്വയാങിന്റെ കാര്‍ 50 മീറ്റര്‍ അകലെ നിന്നും കണ്ടെത്തി. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ സത്യം വെളിച്ചത്ത് വന്നത്. ഹ്വയാങ് കാറില്‍ നിന്നും ഇറങ്ങുന്ന സമയത്ത് വാഹനത്തിനുള്ളിലെ പാര്‍ക്കിംഗ് ബ്രൈക്ക് ഇടാന്‍ മറന്നു പോയിരുന്നു.

 ഇത് കാരണം കാറ്റിന്‍റെ ദിശയിലേക്ക് കാര്‍ നിങ്ങുകയായിരുന്നു, 50 മീറ്റര്‍ ദൂരത്തോളം കാര്‍ ഇത്തരത്തില്‍ നീങ്ങി. സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്രയുടെ അടുത്ത നീക്കം: ഥാർ, സ്കോർപിയോ, XUV700 ഉടൻ മാറും
ഇലക്ട്രിക് സ്‍കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു