കാര്‍ പാര്‍ക്ക് ചെയ്ത് യുവതി വീട്ടിനകത്ത് കയറി; തിരികെ വന്നപ്പോള്‍ കണ്ടത്

Web Desk |  
Published : Apr 06, 2018, 09:07 AM ISTUpdated : Jun 08, 2018, 05:43 PM IST
കാര്‍ പാര്‍ക്ക് ചെയ്ത് യുവതി വീട്ടിനകത്ത് കയറി; തിരികെ വന്നപ്പോള്‍ കണ്ടത്

Synopsis

കാര്‍ പാര്‍ക്ക് ചെയ്ത് യുവതി വീട്ടിനകത്ത് കയറിയ യുവതി തിരികെ വന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കാറ് സ്റ്റാര്‍ട്ട് ചെയ്തതിന് ശേഷം വീട്ടിനകത്ത് നിന്ന് മറന്ന് വച്ച എന്തെങ്കിലും എടുക്കാന്‍ പോയിട്ടുള്ളവര്‍ ശ്രദ്ധിക്കണം. ഇത്തരത്തില്‍ കാറ് പാര്‍ക്ക് ചെയ്തെന്ന് കരുതി വീട്ടിനകത്തേയ് പോയ വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്. ഭര്‍ത്താവിന്റെ കയ്യില്‍ മകളെ നല്‍കിയാണ് യുവതി വീട്ടിലേയ്ക്ക് പോയത്. 

ഭര്‍ത്താവിനെയും കുഞ്ഞിനെയും കാറിലിരുത്തി പാര്‍ക്ക് ചെയ്യാന്‍ മറന്ന കാര്‍ തനിയെ ഒരുണ്ട് സ്വിമ്മിങ് പൂളില്‍ എത്തി. ഫ്ലോറിഡയിലെ ഓക്ലൂസയിലാണ് സംഭവം. കുംടുംബവുമായി കാറില്‍ കയറിയപ്പോഴാണ് വീട്ടമ്മ പണം എടുക്കാന്‍ മറന്ന് പോയ കാര്യം ഓര്‍ക്കുന്നത്.  വാഹനം നിര്‍ത്തി പണമെടുക്കാന്‍ പോയ വീട്ടമ്മ തിരികെ വരുമ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് കാറ് കാണാനില്ല. ഭര്‍ത്താവിനെയും മകളെയും തിരച്ചില്‍ ആരംഭിച്ച വീട്ടമ്മ മകളുടെ നിലവിളി കേട്ടാണ് പൂളില്‍ നോക്കുന്നത്. 

 

 

പൂളില്‍ കിടക്കുന്ന കാറില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയും മകളെയും അവര്‍രക്ഷപെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാര്‍ക്ക് മോഡില്‍ കാറ്‍ ഇട്ട് എന്ന് കരുതി പോയ വീട്ടമ്മയ്ക്കാണ് പണി കിട്ടിയത്. കാറിന് കാര്യമായ തകരാറുകള്‍ ഉണ്ടെന്നാണ് സൂചന. ഓക്ലൂസ പൊലീസ് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് ഇന്റര്‍നെറ്റില്‍ വൈറല്‍ ആയത്. ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ ചിരിക്കുന്നതില്‍ തെറ്റില്ലെന്നാണ്  ആളുകള്‍ പ്രതികരിക്കുന്നത്. 

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

സെൽറ്റോസും ക്രെറ്റയും തമ്മിൽ; ഏതാണ് മികച്ചത്?
ആറ് എയർബാഗുകളും സൺറൂഫുമായി ടാറ്റ പഞ്ചിന്‍റെ പുത്തൻ അവതാരം; ഞെട്ടിക്കാൻ ടാറ്റ!