
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലാപാടുയര്‍ത്തി നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഡോ അഷീലിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍റെ വിഷതീവ്രതയിലേക്കു വെളിച്ചം വീശുന്നതായി. ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്‍റെ മുഖ്യശില്‍പ്പി. ഇപ്പോള്‍ കാസര്‍കോട്ടെ ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസര്‍. ട്രോമകെയര്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, നാഷണല്‍ എക്സ്പെര്‍ട്ട് കമ്മിറ്റി അംഗം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ കാസര്‍കോട് ജില്ലയുടെ പ്രോഗ്രാം മാനേജര്‍.