വൈക്കം വിജയലക്ഷ്മി

Published : Aug 01, 2016, 01:16 AM ISTUpdated : Oct 04, 2018, 04:29 PM IST
വൈക്കം വിജയലക്ഷ്മി

Synopsis

അന്ധതയെ ഈണങ്ങള്‍ കൊണ്ട് തോല്‍പ്പിച്ച സംഗീതപ്രതിഭ. ശാസ്ത്രീയ സംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണ വായനക്കാരി എന്നീ നിലകളിൽ പ്രശസ്ത. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ  കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ മലയാള ചലച്ചിത്രഗാനശാഖയില്‍ പാട്ടിന്‍റെ പുതിയ പൂക്കാലം വിരിയിച്ച പാട്ടുകാരി. ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ (നടന്‍), കൈക്കോട്ടും കണ്ടിട്ടില്ല ( വടക്കന്‍ സെല്‍ഫി) തുടങ്ങിയവ ശ്രദ്ധേയ ചലച്ചിത്ര ഗാനങ്ങള്‍. നിരവധി സിനിമേതര ഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം, സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രത്യേകപരാമര്‍ശം, കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തി.

 

PREV
click me!