വരുന്നൂ, പുത്തന്‍ അവഞ്ചര്‍ സ്ട്രീറ്റ് 180

Published : Feb 26, 2019, 09:17 PM IST
വരുന്നൂ, പുത്തന്‍ അവഞ്ചര്‍ സ്ട്രീറ്റ് 180

Synopsis

എബിഎസ് സുരക്ഷയില്‍ അവഞ്ചര്‍ സ്ട്രീറ്റ് 180മായി ബജാജ്. 

എബിഎസ് സുരക്ഷയില്‍ അവഞ്ചര്‍ സ്ട്രീറ്റ് 180മായി ബജാജ്.  ഒറ്റ ചാനല്‍ എബിഎസ് ആയിരിക്കും അവഞ്ചര്‍ 180 ല്‍ ഉണ്ടാവുക. കൂടാതെ റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനുമുണ്ടാവും. ദില്ലി എക്‌സ്‌ഷോറൂമില്‍ എബിഎസ് സുരക്ഷയില്‍ എത്തുന്ന വാഹനത്തിന്റെ വില 86,611 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

80 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ.

ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം 125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ക്രൂയിസര്‍ ബൈക്കിനെ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക. അവഞ്ചര്‍ സ്ട്രീറ്റ് 180 ഉടന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

ആതറിന്‍റെ ബജറ്റ് സ്‍കൂട്ടർ? EL01 ഡിസൈൻ രഹസ്യം
കെടിഎം 160 ഡ്യൂക്ക്: പുതിയ ഡിസ്‌പ്ലേയുടെ രഹസ്യം