ആക്ടിവയെ തോൽപ്പിക്കാൻ ആവില്ല മക്കളേ! വീണ്ടും വീണ്ടും നമ്പർ വൺ!

Published : Jan 25, 2025, 11:11 AM IST
ആക്ടിവയെ തോൽപ്പിക്കാൻ ആവില്ല മക്കളേ! വീണ്ടും വീണ്ടും നമ്പർ വൺ!

Synopsis

2024 ഡിസംബറിലെ രാജ്യത്തെ വാഹന വിപണിയിലെ സ്‍കൂട്ടർ വിൽപ്പന കണക്കുകൾ പരിശോധിച്ചാൽ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവിൽ ഹോണ്ട ആക്ടിവ 1,20,981 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റഴിച്ചു.

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സ്‍കൂട്ടറുകൾക്കുള്ള ഡിമാൻഡ് തുടർച്ചയായി വർധിച്ചുവരികയാണ്. കഴിഞ്ഞ മാസത്തെ അതായത് 2024 ഡിസംബറിലെ വിൽപ്പനയെ കണക്കുകൾ പരിശോധിച്ചാൽ ഹോണ്ട ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ കാലയളവിൽ ഹോണ്ട ആക്ടിവ 1,20,981 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റഴിച്ചു. അതേസമയം ഈ കാലയളവിൽ, ഹോണ്ട ആക്ടിവ വിൽപ്പനയിൽ വാർഷിക അടിസ്ഥാനത്തിൽ 16.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 സ്കൂട്ടറുകളുടെ വിൽപ്പന നോക്കാം.

ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് ജൂപിറ്ററാണ് രണ്ടാം സ്ഥാനത്ത്. 48.93 ശതമാനം വാർഷിക വർധനയോടെ ഈ കാലയളവിൽ ടിവിഎസ് ജൂപിറ്റർ മൊത്തം 88,668 യൂണിറ്റ് സ്കൂട്ടറുകൾ വിറ്റു. ഈ വിൽപ്പന പട്ടികയിൽ സുസുക്കി ആക്‌സസ് മൂന്നാം സ്ഥാനത്തായിരുന്നു. ഈ കാലയളവിൽ സുസുക്കി ആക്‌സസിന് ആകെ 52,180 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ബജാജ് ചേതക്കാണ് നാലാം സ്ഥാനത്ത്. ഈ കാലയളവിൽ ബജാജ് ചേതക്ക് 21,020 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

സുസുക്കി ബർഗ്മാൻ അഞ്ചാം സ്ഥാനത്താണ്. ഈ കാലയളവിൽ 107.26 ശതമാനം വാർഷിക വർധനയോടെ 20,438 യൂണിറ്റ് സ്കൂട്ടറുകൾ സുസുക്കി ബർഗ്മാൻ വിറ്റഴിച്ചു. അതേസമയം ടിവിഎസ് ഐക്യൂബ് ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ ടിവിഎസ് ഐക്യൂബിന് ആകെ 20,003 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഇതുകൂടാതെ ഈ വിൽപ്പന പട്ടികയിൽ ടിവിഎസ് എൻടോർക്ക് ഏഴാം സ്ഥാനത്തായിരുന്നു. ഈ കാലയളവിൽ ടിവിഎസ് എൻടോർക്കിന് 14,981 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

എട്ടാം സ്ഥാനത്ത് ഹോണ്ട ഡിയോ ആണ്. ഈ കാലയളവിൽ ഹോണ്ട ഡിയോയ്ക്ക് ആകെ 14,167 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. ഹീറോ പ്ലഷർ ഈ വിൽപ്പന പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ഈ കാലയളവിൽ ഹീറോ പ്ലെഷറിന് ആകെ 13,804 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഒല എസ്1 പത്താം സ്ഥാനത്താണ്. ഒല എസ്1 ഈ കാലയളവിൽ മൊത്തം 13,771 യൂണിറ്റ് പുതിയ സ്‍കൂട്ടറുകൾ വിറ്റു.

ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി ഹോണ്ട, ഒറ്റ ചാർജ്ജിൽ 80 കിമി വരെ ഓടും

PREV
Read more Articles on
click me!

Recommended Stories

നിങ്ങൾ ടിവിഎസ് ഐക്യൂബ് വാങ്ങണോ വേണ്ടയോ?
ഡിസംബറിൽ ടൂവീലർ വാങ്ങുന്നത് ലാഭമോ നഷ്‍ടമോ?