വിലക്കിഴിവിൽ കാവസാക്കി നിൻജ 300 സ്വന്തമാക്കാം

Published : Dec 15, 2024, 05:30 PM IST
വിലക്കിഴിവിൽ കാവസാക്കി നിൻജ 300 സ്വന്തമാക്കാം

Synopsis

കാവസാക്കി ഇന്ത്യ 2024 ഡിസംബറിൽ നിൻജ 300-ന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ കവാസാക്കി നിഞ്ച 300-ന് ഉപഭോക്താക്കൾക്ക് പരമാവധി 30,000 രൂപ കിഴിവ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോ‍ട്ടുകൾ. 

മുൻനിര ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറിൽ നിൻജ 300-ന് ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കൾക്ക് പരമാവധി 30,000 രൂപ വരെ വിലയിൽ കിഴിവ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോ‍ട്ടുകൾ. 

കമ്പനിയുടെ മറ്റ് മോഡലുകൾ പോലെ, നിഞ്ച 300-നുള്ള കിഴിവ് ഈ മാസം അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നത് വരെ സാധുതയുള്ളതാണ്. കവാസാക്കി നിഞ്ച 300 ന് 296 സിസി പാരലൽ-ട്വിൻ ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉണ്ട്, ഇത് പരമാവധി 38.88 ബിഎച്ച്പി കരുത്തും 26.1 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്.

അനലോഗ്, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, ഹീറ്റ് മാനേജ്‌മെൻ്റ് ടെക്‌നോളജി, സൂപ്പർസ്‌പോർട്ട് സ്റ്റൈൽ അലുമിനിയം ഫുട്‌പെഗ്, ഉയർത്തിയ ഹാൻഡിൽബാർ, ഡിജിറ്റൽ ഫ്യൂവൽ ഗേജ്, ഹാലൊജൻ ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽലൈറ്റ്, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ എന്നിവ കവാസാക്കി നിൻജ 300-ൽ നൽകിയിട്ടുണ്ട്3. 43 ലക്ഷം രൂപയാണ് ഇന്ത്യൻ വിപണിയിൽ കാവസാക്കി നിഞ്ച 300 ൻ്റെ എക്‌സ് ഷോറൂം വില. 2024 കവാസാക്കി നിഞ്ച 300 കാൻഡി ലൈം ഗ്രീൻ, മെറ്റാലിക് മൂൺഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളിൽ ലഭ്യമാണ്. 

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, വാഹനം വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

 

PREV
click me!

Recommended Stories

അപ്പാച്ചെ RTX 300: സ്വർണ്ണത്തിളക്കത്തിൽ പുതിയ പതിപ്പ്
സ്ത്രീകൾക്ക് സ്റ്റൈലായി പാറിപ്പറക്കാം; ഇതാ അഞ്ച് മികച്ച ഇലക്ട്രിക് സ്‍കൂട്ടറുകൾ