കീവേ ഹൈപ്പവോൾട്ട്-ആർ: പ്രീമിയം കരുത്തിന്റെ വരവ്

Published : Jul 07, 2026, 01:46 PM IST
 Keeway Hypevolt R

Synopsis

കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെർഫോമൻസ് ഇ-സ്കൂട്ടറായ ഹൈപ്പവോൾട്ട്-ആർ 1.99 ലക്ഷം രൂപയ്ക്ക് വിപണിയിലിറക്കി. മസ്കുലാർ ഡിസൈൻ, ADAS പോലുള്ള നൂതന ഫീച്ചറുകൾ, 115 കി.മീ ടോപ്പ് സ്പീഡ് നൽകുന്ന ശക്തമായ മോട്ടോർ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. നീക്കം ചെയ്യാവുന്ന ഡ്യുവൽ ബാറ്ററിയിൽ 180 കിലോമീറ്റർ റേഞ്ചുമായി പ്രീമിയം വിപണിയിൽ മത്സരിക്കാനാണ് ഈ മോഡൽ എത്തുന്നത്.

ന്ത്യൻ ഇലക്ട്രിക് സ്‍കൂട്ടർ വിപണിയിൽ മത്സരങ്ങൾ ശക്തമാകുന്നതിനിടെ, കീവേ ഇന്ത്യ തങ്ങളുടെ ആദ്യ പ്രീമിയം പെർഫോമൻസ് ഇ-സ്‍കൂട്ടർ അവതരിപ്പിച്ചു. കീവേ ഹൈപ്പവോൾട്ട്-ആർ എന്ന പേരിലാണ് പുതിയ മോഡൽ വിപണിയിലെത്തിയിരിക്കുന്നത്. 1.99 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനി സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. വെറും 5,000 രൂപ നൽകി ബുക്കിംഗ് ചെയ്യാനും സാധിക്കും. 

ആഡംബര കാറിനെ ഓർമ്മിപ്പിക്കുന്ന ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ ഈ സ്‍‍കൂട്ടർ പ്രീമിയം കാറുകളോട് സമാനമായ അനുഭവം നൽകുന്നുവെന്ന് കമ്പനി പറയുന്നു. 5 ഇഞ്ച് TFT ഡിസ്പ്ലേയാണ് പ്രധാന ആകർഷണം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ മാപ്പ് പിന്തുണ എന്നിവയും ഇതിലുണ്ട്. കീലെസ് സ്റ്റാർട്ട്, കീലെസ് ഗോ, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-വീൽ ABS എന്നിവ സുരക്ഷയ്ക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ലഭ്യമാണ്. ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ, റിവേഴ്സ് ക്യാമറ, മറ്റ് ADAS സുരക്ഷാ സംവിധാനങ്ങളും സ്കൂട്ടറിന്റെ ഭാഗമാണ്.

വേഗതയിൽ കിടിലൻ പ്രകടനം

പ്രകടനത്തിന്റെ കാര്യത്തിൽ കീവേ ഹൈപ്പവോൾട്ട്-ആർ ശ്രദ്ധേയമാണ്. ഏകദേശം 16 bhp പവർ നൽകുന്ന ഇലക്ട്രിക് മോട്ടോർ ആണ് ഇതിന്റെ കരുത്ത്. വെറും 2.3 സെക്കൻഡിനുള്ളിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. പരമാവധി വേഗത മണിക്കൂറിൽ 115 കിലോമീറ്ററാണ്. ഇക്കോ, നോർമൽ, സ്പോർട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

180 കിലോമീറ്റർ റേഞ്ച്; റിമൂവബിൾ ബാറ്ററി സിസ്റ്റം

സ്‍‍കൂട്ടറിൽ രണ്ട് നീക്കം ചെയ്യാവുന്ന ബാറ്ററികളാണ് ഉപയോഗിച്ചിരിക്കുന്നത്. മൊത്തം 5 kWh ശേഷിയുള്ള ഈ ബാറ്ററി പാക്ക് ഒരു ചാർജിൽ 180 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്ന് കമ്പനി പറയുന്നു. ബാറ്ററി വീട്ടിൽ കൊണ്ടുപോയി ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 3 മണിക്കൂർ മാത്രമാണ് വേണ്ടത്. 14 ഇഞ്ച് അലോയ് വീലുകളും 27 ലിറ്റർ വലിയ സ്റ്റോറേജ് സ്പേസും സ്‍‍കൂട്ടറിന്റെ മറ്റ് പ്രത്യേകതകളാണ്.

വ്യത്യസ്‍തമായ ഡിസൈൻ; മസ്‍കുലാർ ലുക്ക്

സാധാരണ സ്‍കൂട്ടറുകളിൽ നിന്ന് വ്യത്യസ്‍തമായ ഡിസൈൻ ഫിലോസഫിയാണ് കീവേ പിന്തുടരുന്നത്. സെന്റർ സ്പൈൻ ഡിസൈൻ ഉള്ളതിനാൽ ഇത് ഫ്ലാറ്റ് ഫ്ലോർബോർഡ് ഇല്ലാത്ത ഘടനയിലാണ് എത്തുന്നത്. എങ്കിലും റൈഡർക്കും പിൽയണിനും സുഖകരമായ സീറ്റ് ലഭ്യമാണ്. ഫ്രണ്ട് ആപ്രണിൽ മുകളിൽ നിന്ന് താഴേക്ക് ഹെഡ്‌ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നതാണ് പ്രത്യേകത. പിന്നിലെ ചെറുതായ ഡിസൈൻ സ്കൂട്ടറിന് ബോബർ-സ്റ്റൈൽ മസ്‍കുലാർ ലുക്ക് നൽകുന്നു. ക്രിസ്റ്റൽ വൈറ്റ്, പ്ലാറ്റിനം ഗ്രേ എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

വിപണി കീഴടക്കി ടിവിഎസ്; വമ്പന്മാർ പിന്നിലായതിങ്ങനെ
എൻമാക്സ് 155: യമഹയുടെ അടുത്ത മാക്സി നീക്കം?