ഏഥർ ഇഎൽ പ്ലാറ്റ്‍ഫോം, കൂടുതൽ വിവരങ്ങൾ

Published : Jun 27, 2025, 02:44 PM IST
Ather scooter

Synopsis

ഏഥർ 2025-ൽ പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. ഒരു ലക്ഷം രൂപയിൽ താഴെ വിലയുള്ള സ്‍കൂട്ടറുകൾ ഈ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും. 2026 മെയ് മുതൽ ഉത്പാദനം ആരംഭിക്കും.

ബംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാതാക്കളായ ഏഥർ തങ്ങളുടെ വാർഷിക കമ്മ്യൂണിറ്റി ദിനം 2025 ൽ പുതിയ ഇഎൽ പ്ലാറ്റ്‌ഫോം അനാച്ഛാദനം ചെയ്യും. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ഈ പരിപാടിയിൽ പുതിയ വികസനങ്ങൾ, കൺസെപ്റ്റ് വാഹനങ്ങൾ, പുതിയ കാലത്തെ സാങ്കേതികവിദ്യകൾ എന്നിവയുടെ പ്രഖ്യാപനങ്ങളും നടക്കും. താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്ന ഏഥർ ഇലക്ട്രിക് സ്‍കൂട്ടറുകളുടെ പുതിയ ശ്രേണിക്ക് അടുത്ത തലമുറ ഏഥർ ഇഎൽ ആർക്കിടെക്ചർ ഉപയോഗിക്കും.

പുതിയ ഇഎൽ ആർക്കിടെക്ചറിൽ പൂർണ്ണമായും പുതിയ പവർട്രെയിനും നവീകരിച്ച ഇലക്ട്രോണിക്സും ഉൾപ്പെടും. ആഭ്യന്തരവും അന്തർദേശീയവുമായ വൈവിധ്യമാർന്ന വിപണി ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഈ തന്ത്രം ആതറിന് നിർമ്മാണച്ചെലവ് കുറയ്ക്കാനും ഭാവി ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വില കൈവരിക്കാനും സഹായിക്കും. ആതർ ഇഎൽ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് ഒരുലക്ഷം രൂപയിൽ താഴെ വില പ്രതീക്ഷിക്കുന്നു.

വരാനിരിക്കുന്ന താങ്ങാനാവുന്ന വിലയിലുള്ള ഏതർ ഇലക്ട്രിക് സ്‍കൂട്ടറുകൾ നിലവിലുള്ള ഏതർ 450 പ്ലാറ്റ്‌ഫോമുമായി ബാറ്ററികളും പാർട്‍സുകളും പങ്കിടാൻ സാധ്യതയുണ്ട്. ഈ ഭാവി മോഡലുകൾ മഹാരാഷ്ട്രയിലെ ഏതറിന്റെ ഔറംഗാബാദ് പ്ലാന്റിൽ നിർമ്മിക്കും. 2026 മെയ് മുതൽ ഘട്ടം ഘട്ടമായി ഉത്പാദനം ആരംഭിക്കും. നിലവിൽ, ഏതർ എനർജിക്ക് തമിഴ്‌നാട്ടിൽ രണ്ട് ഉൽപ്പാദന പ്ലാന്‍റുകൾ ഉണ്ട്. 4.2 ലക്ഷം യൂണിറ്റാണ് ഇവയുടെ സംയോജിത വാർഷിക ശേഷി.

പുതുതലമുറ ഗ്രിഡ് ഫാസ്റ്റ് ചാർജറുകളിലും ആതർസ്റ്റാക്ക് 7.0 സോഫ്റ്റ്‌വെയറിലും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. വരാനിരിക്കുന്ന ഫാസ്റ്റ് ചാർജറുകൾ ഉപയോക്താക്കൾക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ ബദലുകളായിരിക്കും. നിലവിൽ, 2.9kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന ആതർ 450X, ഒരു DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 3 മണിക്കൂർ എടുക്കും. ആതർസ്റ്റാക്ക് 7.0 സോഫ്റ്റ്‌വെയർ ഭാവിയിലെ ആതർ ഇലക്ട്രിക് സ്‍കൂട്ടറുകൾക്ക് ശക്തി പകരും. ഇത് വിപുലമായ ഫീച്ചറുകളും അപ്‌ഗ്രേഡുകളും ഉറപ്പാക്കുന്നു.

കൂടാതെ, 2026 മാർച്ചോടെ ഡീലർഷിപ്പ് ശൃംഖല ഇരട്ടിയാക്കാനും ഏഥർ എനർജി ലക്ഷ്യമിടുന്നു. നിലവിൽ കമ്പനിക്ക് 351 ടച്ച് പോയിന്റുകളുണ്ട്, ഇത് രാജ്യത്തുടനീളമുള്ള 700 എക്സ്പീരിയൻസ് സെന്ററുകളായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.

PREV
Read more Articles on
click me!

Recommended Stories

ബൈക്ക് യാത്രികർക്ക് പുതിയ കവചം; പുതുവർഷത്തിൽ വൻ മാറ്റങ്ങൾ
ടിവിഎസ് അപ്പാച്ചെ RTX 300: കാത്തിരിപ്പിന് വിരാമം; ബൈക്ക് നിരത്തിൽ