വരുന്നൂ പ്യൂഷെ ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍

By Web TeamFirst Published Apr 3, 2019, 11:03 AM IST
Highlights

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷെയുടെ ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലേക്കെത്തുന്നു

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷെയുടെ ലുഡിക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലേക്കെത്തുന്നു. കമ്പനി ഇന്ത്യയില്‍ നടത്തിയ പരീക്ഷണ ഓട്ട ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. പുണെയില്‍ പരീക്ഷയോട്ടം നടത്തുന്ന വാഹനത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

50 സിസി റഗുലര്‍ ലുഡിക്‌സിന്റെ അതേ മാതൃകയിലാണ് ഇലക്ട്രിക് വകഭേദവും എത്തുന്നത്. വണ്‍, സ്‌നേക്ക്, ബ്ലാസ്റ്റര്‍ ആര്‍എസ് 12 എന്നിങ്ങനെ മൂന്ന് വകഭേദങ്ങളുണ്ട് ഈ ലൈറ്റ്‌വെയ്റ്റ് സ്‌കൂട്ടറിന്.  84 കിലോഗ്രാം മാത്രമാണ്‌ സ്‌കൂട്ടറിന്റെ ആകെ ഭാരം. 

രൂപത്തില്‍ വളരെ ചെറിയ സ്‌കൂട്ടറായ ലുഡിക്‌സിനെ സര്‍ക്കുലര്‍ ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സ്‌പോക്ക് അലോയ് വീല്‍ എന്നിവ വേറിട്ടതാക്കുന്നു. 

ഒറ്റചാര്‍ജില്‍ 50 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സാധിക്കും. മൂന്ന് മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി ആവശ്യാനുസരണം എടുത്തും മാറ്റാം.  ഒമ്പത് കിലോഗ്രാം ഭാരം വരും ഈ ബാറ്ററിക്ക്. 

മുന്നില്‍ ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് സുരക്ഷ. മുന്നില്‍ യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. 

പ്യൂഷെ മോട്ടോര്‍ സൈക്കിളിന്റെ 51 ശതമാനം ഓഹരികളും 2015-ല്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. അതേസമയം ലുഡിക്‌സ് ഇന്ത്യയിലെത്തുന്ന കാര്യം കമ്പനി  ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

click me!