ഈ സ്‍കൂട്ടർ യമഹയ്ക്ക് രക്ഷകനായി, മറ്റെല്ലാ മോഡലുകളും പിന്നിലായി

Published : Jan 28, 2025, 01:39 PM IST
ഈ സ്‍കൂട്ടർ യമഹയ്ക്ക് രക്ഷകനായി, മറ്റെല്ലാ മോഡലുകളും പിന്നിലായി

Synopsis

കഴിഞ്ഞ മാസത്തെ അതായത് 2024 ഡിസംബറിലെ ഇരുചക്രവാഹന വിൽപ്പനയുടെ ഡാറ്റ യമഹ പുറത്തുവിട്ടു. കമ്പനിയുടെ വിൽപ്പനയിൽ യമഹ റേ ഇസെഡ്ആർ വീണ്ടും ഒന്നാം സ്ഥാനം നേടി. ഇക്കാലയളവിൽ 38.86 ശതമാനം വാർഷിക വർധനയോടെ യമഹ റേ ഇസെഡ്ആർ മൊത്തം 12,002 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റു.

ന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡായ യമഹയുടെ മോട്ടോർസൈക്കിളുകൾ ഏറെ ജനപ്രിയമാണ്. കഴിഞ്ഞ മാസത്തെ അതായത് 2024 ഡിസംബറിലെ ഇരുചക്രവാഹന വിൽപ്പനയുടെ ഡാറ്റ യമഹ പുറത്തുവിട്ടു. കമ്പനിയുടെ വിൽപ്പനയിൽ യമഹ റേ ഇസെഡ്ആർ വീണ്ടും ഒന്നാം സ്ഥാനം നേടി. ഇക്കാലയളവിൽ 38.86 ശതമാനം വാർഷിക വർധനയോടെ യമഹ റേ ഇസെഡ്ആർ മൊത്തം 12,002 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റു. കമ്പനിയുടെ മറ്റ് മോഡലുകളുടെ വിൽപ്പനയെക്കുറിച്ച് വിശദമായി അറിയാം.

ഈ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് യമഹ FZ. യമഹ FZ മൊത്തം 8,558 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. വിൽപ്പനയിൽ പ്രതിവർഷം 20.63 ശതമാനം ഇടിവ്. അതേസമയം യമഹ ഫാസിനോ ഈ വിൽപ്പന പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. യമഹ ഫാസിനോ 1.86 ശതമാനം വാർഷിക ഇടിവോടെ 5,475 യൂണിറ്റ് സ്‍കൂട്ടറുകൾ വിറ്റു. ഇതുകൂടാതെ യമഹ MT15 ഈ വിൽപ്പന പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നു. യമഹ MT15 മൊത്തം 5,224 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു, വാർഷിക ഇടിവ് 18.43 ശതമാനം.

ഈ വിൽപ്പന പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു യമഹ R15. 41.77 ശതമാനം വാർഷിക ഇടിവോടെ യമഹ R15 കഴിഞ്ഞ മാസം മൊത്തം 4,269 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റു. അതേസമയം യമഹ എയ്‌റോക്‌സ് ഈ വിൽപ്പന പട്ടികയിൽ ആറാം സ്ഥാനത്താണ്. 4.15 ശതമാനം വാർഷിക ഇടിവോടെ ഈ കാലയളവിൽ യമഹ എയ്‌റോക്‌സ് മൊത്തം 1,248 യൂണിറ്റ് സ്‌കൂട്ടറുകൾ വിറ്റു. അതേസമയം, ഈ വിൽപ്പന പട്ടികയിൽ ഏഴാം സ്ഥാനത്താണ് യമഹ R3/MT03. ഈ കാലയളവിൽ യമഹ R3/MT03-ന് ആകെ നാല് ഉപഭോക്താക്കളെ മാത്രമാണ് ലഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ഇതാണ് സുവർണ്ണാവസരം! ഈ സൂപ്പർബൈക്കിന് 2.50 ലക്ഷം രൂപ വിലക്കിഴിവ്
ഒരുലക്ഷം രൂപയിൽ താഴെ വിലയുള്ള അഞ്ച് ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറുകൾ