നിഞ്ച എലൈറ്റ് സൂപ്പര്‍ D5 ഡെക്കോര്‍ ഹെല്‍മെറ്റുമായി സ്റ്റഡ്‌സ്

By Web TeamFirst Published Mar 28, 2021, 8:18 PM IST
Highlights

ഇരുചക്ര വാഹന ഹെല്‍മെറ്റ് നിര്‍മ്മാതാക്കളായ സ്റ്റഡ്‌സ് ആക്‌സസറീസ് ലിമിറ്റഡ് പുതിയ ഹെല്‍മെറ്റ് അവതരിപ്പിച്ചു. നിഞ്ച എലൈറ്റ് സൂപ്പര്‍ D5 ഡെക്കോര്‍ എന്ന ഹെല്‍മെറ്റാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചതെന്ന് ഫിനാന്ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗ്ലോസ്, മാറ്റ് ഫിനിഷ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത ഫിനിഷ് ഓപ്ഷനുകളില്‍ ഹെല്‍മെറ്റ് ലഭ്യമാണ്. ബ്ലാക്ക് N2, ബ്ലാക്ക് N3, ബ്ലാക്ക്, N5, ബ്ലാക്ക് N10, മാറ്റ് ബ്ലാക്ക് N1, മാറ്റ് ബ്ലാക്ക് N2, മാറ്റ് ബ്ലാക്ക് N3, മാറ്റ് ബ്ലാക്ക് N5, മാറ്റ് ബ്ലാക്ക് N6, മാറ്റ് ബ്ലാക്ക് N10 എന്നി കളര്‍ ഓപ്ഷനുകളിൽ ലഭ്യമാണ്. എല്ലാ റൈഡറുകള്‍ക്കും അനുയോജ്യമാകുന്ന രീതിയില്‍ അഞ്ച് വലുപ്പത്തില്‍ ഇത് ലഭ്യമാകും. എക്‌സ്ട്രാ സ്‌മോള്‍ (540 mm), സ്‌മോള്‍ (560 mm), മീഡിയം (570 mm), ലാര്‍ജ് (580 mm), എക്സ്ട്രാ ലാര്‍ജ് (600 mm) എന്നിങ്ങനെയാണ് അളവുകള്‍.

റെഗുലേറ്റഡ് ഡെന്‍സിറ്റി ഇപിഎസ്, ഹൈപ്പോഅലോര്‍ജെനിക് ലൈനര്‍, UV റെസിസ്റ്റന്റ് പെയിന്റുള്ള എയറോഡൈനാമിക് ഡിസൈന്‍, ചിന്‍ എയര്‍ വെന്റുകളുള്ള ദ്രുത റിലീസ് ചിന്‍ സ്ട്രാപ്പ്, മികച്ച സവാരി സുഖത്തിനായി എയര്‍ എക്സ്ഹോസ്റ്റ് സവിശേഷത തുടങ്ങിയ ഉല്‍പ്പന്ന സവിശേഷതകളുള്ള ഒരു ഫ്‌ലിപ്പ് അപ്പ് ഫുള്‍ ഹെല്‍മെറ്റാണ് നിഞ്ച എലൈറ്റ് സൂപ്പര്‍ D5 ഡെക്കര്‍. 1,595 രൂപയാണ് വിപണിയില്‍ പുതിയ ഹെല്‍മെറ്റിന്റെ വില. അടുത്തിടെ നിഞ്ച എലൈറ്റ് സൂപ്പര്‍ D4 ഡെക്കോര്‍ ഹെല്‍മെറ്റും സ്റ്റഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 

click me!