മോഹവിലയിൽ വരുന്നൂ പുതിയ ഹീറോ സൂപ്പർ സ്പ്ലെൻഡർ

Published : Apr 09, 2025, 01:55 PM IST
മോഹവിലയിൽ വരുന്നൂ പുതിയ ഹീറോ സൂപ്പർ സ്പ്ലെൻഡർ

Synopsis

ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ സൂപ്പർ സ്പ്ലെൻഡർ 125 സിസി മോട്ടോർസൈക്കിളിനെ ഉടൻ തന്നെ അപ്‌ഡേറ്റ് ചെയ്യാനൊരുങ്ങുന്നു. പുതിയ മോഡലിൽ ഗ്ലാമറിൽ നിന്ന് കടമെടുത്ത ഫീച്ചറുകളും, പുതിയ ഗ്രാഫിക്സുകളും പ്രതീക്ഷിക്കാം.

ഹീറോ മോട്ടോകോർപ്പ് വരും മാസങ്ങളിൽ തങ്ങളുടെ വളരെ ജനപ്രിയമായ സൂപ്പർ സ്പ്ലെൻഡർ 125 സിസി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിനെ അപ്‌ഡേറ്റ് ചെയ്യാൻ ഒരുങ്ങുകയാണ്. അപ്‌ഡേറ്റ് ചെയ്ത മോഡലിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2025 ഹീറോ സൂപ്പർ സ്പ്ലെൻഡർ നിലവിൽ രാജ്യത്ത് പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ് എന്നാണ് റിപ്പോ‍ട്ടുകൾ. കൂടാതെ നിരവധി തവണ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പുതിയ മോഡലിൽ വരുത്താൻ സാധ്യതയുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗ്ലാമറിൽ നിന്ന് കടമെടുത്ത പ്ലാറ്റ് ഫോമായിരിക്കും പുതിയ പതിപ്പിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്ന്. പുതിയ പ്ലാറ്റ്‌ഫോം ബൈക്കിന്‍റെ സീറ്റ് ഉയരത്തിലും ഭാരത്തിലും മാറ്റങ്ങൾ വരുത്തിയേക്കാം. 2025 ഹീറോ സ്‌പ്ലെൻഡറിൽ പുതിയ ബോഡി ഗ്രാഫിക്‌സ് ഉണ്ടായിരിക്കാനും, ഉയർത്തിയ സിംഗിൾ-പീസ് ഹാൻഡിൽബാർ, നീളമുള്ള സിംഗിൾ-പീസ് സീറ്റ്, മധ്യഭാഗത്ത് സജ്ജീകരിച്ച ഫുട്‌പെഗുകൾ എന്നിവ നിലനിർത്താനും സാധ്യതയുണ്ട്. അപ്‌ഡേറ്റ് ചെയ്‌ത സ്‌പ്ലെൻഡർ നിരയിൽ ഹീറോ ഒരു പുതിയ കളർ സ്‍കീമും അവതരിപ്പിച്ചേക്കാം.

പുതിയ ഹീറോ സ്പ്ലെൻഡറിന്റെ ഫീച്ചർ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ല. എങ്കിലും, ബൈക്കിന്റെ നിലവിലെ മോഡലിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, ട്രിപ്പ്മീറ്ററുകൾ, ടാക്കോമീറ്റർ, സ്പീഡോമീറ്റർ, റിയർ ടൈം മൈലേജ് ഇൻഡിക്കേറ്റർ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഡാറ്റ റൈഡറിന് പ്രദർശിപ്പിക്കുന്ന ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ട്. കമ്മ്യൂട്ടറിൽ ഒരു സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് സവിശേഷതയും ഉണ്ടായിരിക്കാം.

പവറിന്റെ കാര്യത്തിൽ, പുതിയ 2025 ഹീറോ സ്പ്ലെൻഡറിൽ അതേ 124.7 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആയിരിക്കും ഉപയോഗിക്കുക. എന്നിരുന്നാലും, ഈ മോട്ടോർ OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അപ്‌ഗ്രേഡ് ചെയ്യും. ഈ അപ്‌ഡേറ്റ് ചെയ്ത കോൺഫിഗറേഷൻ പരമാവധി 10.7PS പവറും 10.6Nm ടോർക്കും ഉത്പാദിപ്പിക്കും. പുതിയ സ്പ്ലെൻഡറിൽ 5-സ്പീഡ് ഗിയർബോക്സും മുന്നോട്ട് കൊണ്ടുപോകും.

ഹീറോ സ്പ്ലെൻഡർ 2025 റിയർ സസ്‌പെൻഷൻ യൂണിറ്റ് ഗ്ലാമറിൽ നിന്ന് സ്വന്തമാക്കാൻ സാധ്യതയുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. പിന്നിലെ ഡ്രം ബ്രേക്കിലും ഇത് ലഭ്യമാകും. 80-സെക്ഷൻ ഫ്രണ്ട്, 100-സെക്ഷൻ റിയർ ട്യൂബ്‌ലെസ് ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകൾ ഈ 125 സിസി കമ്മ്യൂട്ടർ ബൈക്കിൽ തുടരും.

PREV
Read more Articles on
click me!

Recommended Stories

വിൻഫാസ്റ്റ് ഇ-സ്‍കൂട്ടറുകൾ ഇന്ത്യയിലേക്ക്; വിപണിയിൽ മാറ്റങ്ങൾ?
റോയൽ എൻഫീൽഡ് ബൈക്ക് വില കുറയുമോ? ഈ മോഡലുകൾക്ക് ജിഎസ്‍ടി കുറയ്ക്കണമെന്ന് ആവശ്യം