വിൻഫാസ്റ്റ് ഇ-സ്‍കൂട്ടറുകൾ ഇന്ത്യയിലേക്ക്; വിപണിയിൽ മാറ്റങ്ങൾ?

Published : Dec 06, 2025, 08:49 AM IST
Vinfast, Vinfast Electric Scooters, Vinfast India

Synopsis

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് 2026-ഓടെ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. 

വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. വിൻഫാസ്റ്റിന്‍റെ ഇലക്ട്രിക് സ്‍കൂട്ടറുകൾ അടുത്ത വർഷം, അതായത് 2026 ൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കമ്പനി അടുത്തിടെ വിൻഫാസ്റ്റ് VF 7, VF 6 ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് അവതരിപ്പിച്ചു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനത്തോടെ ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പറയപ്പെടുന്നു.

വിൻഫാസ്റ്റ് ഇലക്ട്രിക് സ്കൂട്ടറുകൾ: ഈ മോഡലുകൾ വന്നേക്കാം

ഫെലിസ്, ക്ലാര നിയോ, തിയോൺ എസ്, വെറോ എക്സ്, വെന്റോ എസ്, ഇവോ ഗ്രാൻഡ് എന്നിവയാണ് ഇവ. ഈ സ്കൂട്ടറുകളെല്ലാം വിയറ്റ്നാമിൽ അവതരിപ്പിച്ചവയാണ്, കമ്പനിയുടെ വിയറ്റ്നാം സൈറ്റിൽ ലഭ്യമാണ്. ഇന്ത്യയിൽ ഏത് സ്‍കൂട്ടറാണ് പുറത്തിറക്കുന്നതെന്ന് നിലവിൽ വ്യക്തമല്ല. കാലാവസ്ഥയും ഇന്ത്യൻ റോഡുകളും അടിസ്ഥാനമാക്കി കമ്പനി ഈ മോഡലുകളെല്ലാം പരീക്ഷിച്ചേക്കാം. തുടർന്ന് ഇന്ത്യയിൽ ഇവ ഇന്ത്യയിൽ എത്തിയേക്കാം.

ഈ മോഡലുകളിൽ ഏതാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുക എന്നതിനെക്കുറിച്ച് ബ്രാൻഡ് ഒരു സാധ്യതാ പഠനം നടത്തിവരികയാണ്. അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാൽ, പുതിയ ഒരു ഉപ ബ്രാൻഡിന് കീഴിൽ ഇവ അവതരിപ്പിക്കുമെന്ന് വിൻഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാൻ ചൗ എൻഡിടിവിയുമായുള്ള ഒരു പ്രത്യേക സംഭാഷണത്തിൽ സ്ഥിരീകരിച്ചു. ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോഴ്‌സ്, ആതർ ഇലക്ട്രിക്, മറ്റ് അത്തരം നിർമ്മാതാക്കൾ എന്നിവയ്‌ക്കെതിരെ ഈ മോഡലുകൾ മത്സരിക്കും.

ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗം അതിവേഗം വളർന്നുവരികയാണ്, വിൻഫാസ്റ്റ് ഇപ്പോൾ ഈ വിഭാഗത്തിൽ ചുവടുറപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഇന്ത്യയിലെ വരവ് ഉപഭോക്താക്കൾക്ക് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനാൽ, വിൻഫാസ്റ്റിന്റെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം ഒല, ആതർ, ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ബിസിനസ്സ് വിപുലീകരിക്കുന്നതിനായി കമ്പനി രണ്ട് ബില്യൺ ഡോളർ (ഏകദേശം 16,000 കോടി) നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. തമിഴ്‌നാട്ടിൽ ഒരു ഉൽപ്പാദന കേന്ദ്രവും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിലവിൽ പ്രതിവർഷം 50,000 ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ കഴിയും.

PREV
Read more Articles on
click me!

Recommended Stories

റോയൽ എൻഫീൽഡ് ബൈക്ക് വില കുറയുമോ? ഈ മോഡലുകൾക്ക് ജിഎസ്‍ടി കുറയ്ക്കണമെന്ന് ആവശ്യം
ട്രയംഫ് സ്‌ക്രാംബ്ലർ 400 X: ഡിസംബറിൽ അപ്രതീക്ഷിത നേട്ടം