കൈറ്റ് വിക്ടേഴ്സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സ്കൂള്‍ കലോത്സവ സംപ്രേഷണം

By Web TeamFirst Published Jan 12, 2023, 1:26 PM IST
Highlights

മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡുകളായിട്ട് എല്ലാ ദിവസവും രാവിലെ 06.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേഷണം. 

കോഴിക്കോട്: കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങള്‍‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലില്‍‍ ജനുവരി പതിനാല് ശനിയാഴ്ച മുതല്‍ സംപ്രേഷണം തുടങ്ങും. അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവം വരെ ഇനി ഒരു വര്‍ഷം പ്രോഗ്രാം സംപ്രേഷണം ഉണ്ടായിരിക്കും. മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡുകളായിട്ട് എല്ലാ ദിവസവും രാവിലെ 06.30 നും വൈകിട്ട് ഏഴിനുമാണ് സംപ്രേഷണം. പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഇതേ സമയം.

നാടകം, ഗസല്‍, മൈം, മോണോആക്ട്, ലളിത സംഗീതം, പഞ്ചവാദ്യം, ഉപകരണ സംഗീതം, നൃത്തം തുടങ്ങിയ വിവിധ മത്സര ഇനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംപ്രേഷണത്തിനനുസരിച്ച് കൈറ്റ് വിക്ടേഴ്സിന്റെ youtube.com/itsvicters ചാനലിലും ലഭ്യമാകും. victers.kite.kerala.gov.in എന്ന സൈറ്റിലും വിക്ടേഴ്സ് ആപ്പിലും പരിപാടി ലഭ്യമാകും.

ഓവർസീസ് സ്കോളർഷിപ്പ് ; വിവിധ സ്കോളർഷിപ്പുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഇവയാണ്...

click me!