വി​ദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്സുമായി എബിവിപി

By Web TeamFirst Published Apr 18, 2020, 3:07 PM IST
Highlights

ഗൂ​ഗിൾ ക്ലാസ് റൂം, ടെല​ഗ്രാം, വാട്ട്സ് ആപ്പ് തുടങ്ങിയവയിലൂടെ ലൈവ് ക്ലാസ് റൂം സംഘടിപ്പിച്ച് കുട്ടികൾക്ക് സംശയ നിവാരണം നടത്താൻ അവസരമുണ്ട്.


തിരുവനന്തപുരം: എബിവിപിയും ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘവും (യു വി എ എസ്) ഉം ചേർന്ന് സംയുക്തമായി കേരള സർവ്വകലാശാലയുടെ ആറാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നൽകുന്നു. ക്ലാസ്സുകളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു. ​ഗൂ​ഗിൾ ക്ലാസ് റൂം, ടെല​ഗ്രാം, വാട്ട്സ് ആപ്പ് തുടങ്ങിയവയിലൂടെ ലൈവ് ക്ലാസ് റൂം സംഘടിപ്പിച്ച് കുട്ടികൾക്ക് സംശയ നിവാരണം നടത്താൻ അവസരമുണ്ട്. 30 അധ്യാപകർ ചേർന്നാണ് ക്ലാസ്സുകൾ നയിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സുകളാണ് മിക്ക വിദ്യാഭ്യാസ കേന്ദ്രങ്ങളും അവലംബിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വീട്ടിലിരുന്ന് പഠന ​ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കേരള സർവകലാശാല ഓൺലൈൻ പഠന സംവിധാനമൊരുക്കിയിട്ടുണ്ട്. 


 

click me!