എന്‍.ടി.പി.സി രണ്ടാംഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ആര്‍.ആര്‍.ബി

Web Desk   | Asianet News
Published : Jan 17, 2021, 04:01 PM IST
എന്‍.ടി.പി.സി രണ്ടാംഘട്ട പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച് ആര്‍.ആര്‍.ബി

Synopsis

അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് www.rrbchennai.gov.in, www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റുകൾ വഴി രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ദില്ലി: എൻ.ടി.പി.സി രണ്ടാംഘട്ട കപ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി). അപേക്ഷ സമർപ്പിച്ചിട്ടുള്ള റീജിയണിന്റെ വെബ്സൈറ്റിൽ പോയി ഉദ്യോഗാർഥികൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ചെന്നൈ, തിരുവനന്തപുരം റീജിയണുകളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് www.rrbchennai.gov.in, www.rrbthiruvananthapuram.gov.in എന്ന വെബ്സൈറ്റുകൾ വഴി രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും നൽകി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

ജനുവരി 16 മുതൽ 30 വരെയാണ് രണ്ടാംഘട്ട പരീക്ഷ നടക്കുക. ഡിസംബർ 28 മുതൽ ജനുവരി 13 വരെയായിരുന്നു ആദ്യഘട്ട പരീക്ഷ. മൂന്ന് ഘട്ടമായാണ് എൻ.ടി.പി.സി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ആകെ 35,208 ഒഴിവുകളിലേക്കാണ് ആർ.ആർ.ബി പരീക്ഷ നടത്തുന്നത്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു