ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് പരീക്ഷ: മെയ് 20 വരെ സമയം

Web Desk   | Asianet News
Published : Feb 23, 2021, 09:12 AM IST
ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് പരീക്ഷ: മെയ് 20 വരെ സമയം

Synopsis

കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൽഎൽ.ബി. നേടിയവർക്ക് എൽ.എൽ.എം. പ്രവേശനത്തിന് അപേക്ഷിക്കാം. 

ദില്ലി: നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ (എൻഎൽയു) ബി.എ.എൽഎൽ.ബി, എൽഎൽഎം, പിഎച്ച്.ഡി. കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുതല സീനിയർ സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടിക/ഭിന്നശേഷിക്കാർക്ക് 40 ശതമാനം വേണം. ഇവർക്ക് അഞ്ചുവർഷ ബി.എ.എൽഎൽ.ബി. (ഓണേഴ്സ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

കുറഞ്ഞത് 50 ശതമാനം മാർക്കോടെ എൽഎൽ.ബി. നേടിയവർക്ക് എൽ.എൽ.എം. പ്രവേശനത്തിന് അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 45 ശതമാനം മാർക്ക് മതിയാകും. എൽ എൽ.എം. അല്ലെങ്കിൽ തത്തുല്യ നിയമബിരുദം 55 ശതമാനം മാർക്കോടെ പാസായവർക്ക് പിഎച്ച്.ഡി. പ്രവേശനം നേടാം. പട്ടിക വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും 50 ശതമാനം മാർക്ക്‌ വേണം. വിശദ വിവരങ്ങൾ https://nludelhi.ac.in/ലെ AILET ലിങ്കിൽ ലഭിക്കും. അപേക്ഷ മേയ് 20ന് രാത്രി 11.55 വരെ താഴെ കാണുന്ന ലിങ്ക് വഴി സമർപ്പിക്കാം. https://nludelhi.ac.in/

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു