BSF Recruitment 2022 : ബിഎസ്എഫ് റിക്രൂട്ട്മെന്റ്; 2788 കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Web Desk   | Asianet News
Published : Jan 17, 2022, 03:51 PM IST
BSF Recruitment 2022 : ബിഎസ്എഫ് റിക്രൂട്ട്മെന്റ്; 2788 കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. പുരുഷൻമാർക്ക് 2651 ഒഴിവുകളും വനിതകൾക്ക് 137 ഒഴിവുകളുമാണുള്ളത്. 

ദില്ലി: ബിഎസ്എഫ് (BSF)  2788 കോൺസ്റ്റബിൾ (apply constable posts) തസ്തികകളിലേക്ക് (application invited) അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ബിഎസ്എഫ് ന്റെ ഔദ്യോ​ഗിക വെബ്സൈറ്റായ bsf.gov.in ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.  (notification) വിജ്ഞാപനം പുറത്തിറക്കിയ തീയതി മുതൽ 45 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. അറിയിപ്പനുസരിച്ച് സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. പുരുഷൻമാർക്ക് 2651 ഒഴിവുകളും വനിതകൾക്ക് 137 ഒഴിവുകളുമാണുള്ളത്. ശമ്പളം 21700-69100.  മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.  പ്രായപരിധി 18 -23 വയസ്സാണ്. 2021 ഓ​ഗസ്റ്റ് 1 അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. ‌

അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ ഐടിഐ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സോ ഐടിഐ രണ്ട് വർഷത്തെ ഡിപ്ലോമയോ ഉണ്ടായിരിക്കണം. ഈ തസ്തികയിലേക്കുള്ള പ്രായപരിധി 18 വയസ്സിനും 23 വയസ്സിനും ഇടയിലാണ്. പിഎസ് ടി, പിഇടി, ഡോക്യുമെന്റ് വേരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, മെഡിക്കൽ പരീക്ഷ എന്നിവയിലൂടെണ് തെരഞ്ഞെടുപ്പ്.  

PREV
click me!

Recommended Stories

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പ്രവേശന പരീക്ഷ മെയ്‌ 12ന്
ഐസിഎസ്ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്ത്, ഫലം പരിശോധിക്കാനുളള വെബ്സൈറ്റുകൾ ഇവയാണ്