സീ റസ്‌ക്യൂ സ്‌ക്വാഡ്, വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍; വിവിധ നിയമനങ്ങളെക്കുറിച്ചറിയാം

By Web TeamFirst Published Sep 7, 2022, 10:17 AM IST
Highlights

ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: ജില്ലയിലെ ഫിഷിങ് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് രൂപീകരിക്കുന്ന സീ റസ്‌ക്യൂ സ്‌ക്വാഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 മാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ 18,000 രൂപ ശമ്പളം നിരക്കില്‍ 4 ഹാര്‍ബറുകളില്‍ ആയി 20 ഒഴിവുകളാണ് ഉളളത്. യോഗ്യത: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം ഉണ്ടായിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയായിരിക്കണം. 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം.

മുന്‍ഗണന: സീ റസ്‌ക്യൂ സ്‌ക്വാഡ് ലൈഫ് ഗാര്‍ഡായി ജോലി ചെയ്തിട്ടുളള പ്രവൃത്തി പരിചയം. 2018 ലെ പ്രളയാ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍, അതത് ജില്ലയിലെ താമസക്കാര്‍, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത, അത്യാധുനിക കടല്‍ രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുളള പ്രാവീണ്യം. ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 14 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0495 2383780.

കായിക ക്ഷമതാപരീക്ഷ 
ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വിസസിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍ 36/520) തെരഞ്ഞെടുപ്പിനായി ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. സെപ്തംബര്‍ 13,14,15,16,19 തീയതികളില്‍ രാവിലെ 6 മണി മുതലാണ് പരീക്ഷ.  ഫോണ്‍- 0495 2371500.

ഐ.ടി.ഐ പ്രവേശനം 
ബേപ്പൂര്‍ ഗവ. ഐ.ടി.ഐ 2022 അധ്യയന വര്‍ഷത്തെ പ്രവേശനം സെപ്തംബര്‍ 12 ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ലിസ്റ്റില്‍ പേരുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി നിശ്ചിത ഫീസ് സഹിതം രക്ഷിതാവിനോടൊപ്പം ബേപ്പൂര്‍ നടുവട്ടം ഈസ്റ്റിലുള്ള ഐ.ടി.ഐയില്‍ എത്തിച്ചേരണം. ഫോണ്‍: 0495 2415040.

വിജ്ഞാന്‍വാടി- കോ ഓര്‍ഡിനേറ്റര്‍ നിയമനം 
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിയമന കാലാവധി 1 വര്‍ഷം. അപേക്ഷകര്‍ അതാത് ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പരിധിയിലുള്ളവരും പട്ടികജാതിയില്‍പ്പെട്ട പ്ലസ് ടു പാസായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവരായിരിക്കണം. പ്രായപരിധി 21 നും 45 നും ഇടയിലായിരിക്കണം. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ പ്രവര്‍ത്തന പരിചയമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ സെപ്തംബര്‍ 20ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.ഫോണ്‍ 0495 2370379.

click me!