ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Sep 24, 2022, 9:16 AM IST
Highlights

വിമുക്തഭടന്മാരിൽ നിന്നും 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.

വിമുക്തഭടന്മാരിൽ നിന്നും 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. 2021-22 അധ്യയനവർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച, പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടന്മാരുടെ കുട്ടികൾക്ക് വേണ്ടി അപേക്ഷിക്കാം. വിമുക്തഭടന്റെ/വിധവയുടെ/ രക്ഷകർത്താവിന്റെ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെയായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30നു മുമ്പ് ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.sainikwelfarekerala.org.

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡ്
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും കലാകായിക സാംസ്‌കാരിക അംഗങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദ്യാർത്ഥികൾക്കും ക്യാഷ് അവാർഡ് നൽകും. 2021-22 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ.പ്ലസ് നേടിയവർക്കും സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ  സിലബസുകളിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവർക്കുമാണ് അവാർഡ് നൽകുന്നത്.  മാർക്ക് ലിസ്റ്റുകളുടേയും, ഗ്രേഡ് ഷീറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, തൊഴിലാളി സ്വയം സാക്ഷ്യപ്പെടുത്തിയ ബോർഡ് നൽകിയ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, വിദ്യാർത്ഥിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമുളള അപേക്ഷ ഒക്ടോബർ 15ന് മുമ്പ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 0471-2572189.

click me!