ഐഎച്ച്ആർഡി കോളേജുകളിലെ എംടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Published : Sep 03, 2022, 10:40 PM IST
ഐഎച്ച്ആർഡി കോളേജുകളിലെ എംടെക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

Synopsis

എഞ്ചിനീയറിങ് കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

കണ്ണൂർ: ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം, ചെങ്ങന്നൂർ, കരുനാഗപ്പള്ളി, ചേർത്തല, കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി സെപ്റ്റംബർ 13ന് വൈകീട്ട് നാല് മണിക്കകം സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 600 രൂപ (എസ് സി/എസ് ടിക്ക് 300 രൂപ)യുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി സെപ്റ്റംബർ 14ന് വൈകീട്ട് നാല് മണിക്കകം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾ www.ihrd.ac.inൽ ലഭിക്കും.

തീയതി നീട്ടി
പോണ്ടിച്ചേരി സർവ്വകലാശാല മാഹി കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിൽ ഈ വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 15 വരെ നീട്ടി. പട്ടികജാതി/ പട്ടികവർഗ/ ഒ ബി സി/ ഇ ഡബ്ല്യു എസ് എന്നീ വിഭാഗങ്ങൾക്ക് അർഹമായ സംവരണം ലഭിക്കും. ബിരുദാനന്തര ബിരുദ തലത്തിൽ (എം വോക്) ഫാഷൻ ടെക്‌നോളജി, ബിരുദ തലത്തിൽ ഓഫീസ് അഡ്മിനിസ്‌ട്രേഷൻ ആന്റ് മാസ് സെക്രട്ടറിയൽ അസിസ്റ്റൻസ്, ഫാഷൻ ടെക്‌നോളജി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്‌സുകളും റേഡിയോഗ്രാഫിക് ആന്റ് ഇമേജിങ് ടെക്‌നോളജി, ടൂറിസം ആന്റ് സർവീസ് ഇൻഡസ്ട്രി എന്നീ ഒരു വർഷ ഡിപ്ലോമ കോഴ്‌സുകളും വസ്ത്ര ആഭരണ നിർമാണത്തിൽ ആറുമാസ സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. https://puccmaheadm.samarth.edu.in എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷിക്കണം. ബിരുദ കോഴ്‌സുകൾക്ക് പ്ലസ്ടു/ വിഎച്ച് സിയും, എം വോക് ഫാഷൻ ടെക്‌നോളജിക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവുമാണ് യോഗ്യത. ഉയർന്ന പ്രായപരിധി ഇല്ല. ഫോൺ: 9207982622, 9495720870.

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് 
കെൽട്രോണിന്റ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ്/ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം  തുടങ്ങി. യോഗ്യത: എസ് എസ് എൽ സി/പ്ലസ്ടു. താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9947733940, 0460 2205474
 

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ