ഐ എച്ച് ആർ ഡിയിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 15

Published : Jul 05, 2022, 12:29 PM IST
ഐ എച്ച് ആർ ഡിയിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 15

Synopsis

ഐ എച്ച് ആർ ഡി ജൂലൈയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവന്തപുരം: ഐ എച്ച് ആർ ഡി ജൂലൈയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സ്, യോഗ്യത യഥാക്രമം:പിജിഡിസിഐ-ബിരുദം, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ: എസ് എസ് എൽ സി, ഡിസിഎ-പ്ലസ് ടു, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്-എസ് എസ് എൽ സി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്-പ്ലസ് ടു, പി ജി ഡിപ്ലോമ ഇൻ ഓഡിയോ എൻജിനീയറിംഗ്-ബിരുദം, പി ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി -എം ടെക്/ബി ടെക്/എം.സി.എ/ ബിഎസ്സി/എംഎസ്സി/ ബിസിഎ, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിംഗ്-ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളിൽ ബിരുദം/ത്രിവത്സര ഡിപ്ലോമ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്-ബിരുദം/ത്രിവത്സര ഡിപ്ലോമ, പി ജി ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ-എംടെക്/ബിടെക്/എംഎസ്സി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ-സി ഒ ആൻഡ് പി എ/കമ്പ്യൂട്ടർ/ഇലക്ട്രോണിക്്സ്/ഇലക്ട്രിക്കൽ വിഷയത്തിൽ ബി.ടെക്/ത്രിവത്സര ഡിപ്ലോമ. എസ് സി/എസ് ടി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക്് പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറം www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 100) ഡി ഡി സഹിതം ജൂലൈ 15ന് വൈകിട്ട് നാല് മണിക്ക് മുമ്പ് അതത് സ്ഥാപന മേധാവികൾക്ക് സമർപ്പിക്കണം

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ