സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Aug 28, 2020, 9:29 AM IST
Highlights

ഒരു അംഗത്തിന് പരമാവധി 1,00,000 രൂപ വരെയും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. 

തിരുവനന്തപുരം: കേരള ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമന്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിന് കടല്‍/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 1,00,000 രൂപ വരെയും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെയും ഈ പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാന്റായി ലഭിക്കും. 

അപേക്ഷാ ഫോം പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്,  ജില്ലയിലെ ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും സെപ്തംബര്‍ അഞ്ച് മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് മത്സ്യഭവന്‍ ഓഫീസുകളില്‍ സെപ്തംബര്‍ 22 വരെ സ്വീകരിക്കും. അപേക്ഷകര്‍ മത്സ്യഗ്രാമങ്ങളിലെ സ്ഥിരതാമസക്കാരോ യഥാര്‍ത്ഥ മത്സ്യത്തൊഴിലാളിയുടെ ആശ്രിതരോ പരമ്പരാഗതമായി മത്സ്യക്കച്ചവടം ചെയ്യുന്നവരോ ആയിരിക്കണം. 

20 നും 50 നും ഇടയ്ക്ക് പ്രായമുള്ള രണ്ട് മുതല്‍ അഞ്ചുപേരില്‍ കൂടാത്ത വനിതകളുടെ ഗ്രൂപ്പായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഫ് മലപ്പുറത്തിന്റെ  9947440298, 9745921853  എന്ന നമ്പറുകളുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ്  പൊന്നാനി സാഫ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
 

click me!