NTPC Recruitment : നാഷണൽ തെർമൽ പവർ കോർ‌പറേഷനിൽ 60 ഒഴിവുകൾ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ അറിയാം

Web Desk   | Asianet News
Published : Mar 16, 2022, 01:46 PM ISTUpdated : Mar 16, 2022, 01:48 PM IST
NTPC Recruitment : നാഷണൽ തെർമൽ പവർ കോർ‌പറേഷനിൽ 60 ഒഴിവുകൾ; വിശദവിവരങ്ങൾ വെബ്സൈറ്റിൽ അറിയാം

Synopsis

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ ആകെ 60 ഒഴിവുകളിലേക്കാണ് അപേ​ക്ഷ ക്ഷണിച്ചിരിക്കുന്നത്. 

ദില്ലി:  നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (National Thermal Power Corporation) (എൻടിപിസി) ലിമിറ്റഡ് 'എക്‌സിക്യൂട്ടീവ് ട്രെയിനീസ്' (Esecutive Trainees) തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ ആകെ 60 ഒഴിവുകളിലേക്കാണ് അപേ​ക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച അറിയിപ്പ് പരിശോധിക്കാം - https://www.ntpc.co.in, https://careers.ntpc.co.in.

NTPC റിക്രൂട്ട്‌മെന്റ് 2022: ഒഴിവുകളുടെ വിശദാംശങ്ങൾ
എക്‌സിക്യൂട്ടീവ് ട്രെയിനി: ഫിനാൻസ് (സിഎ/സിഎംഎ) 20 തസ്തികകൾ (UR - 20, EWS - 1,ഒബിസി - 5, എസ്‌സി - 3, എസ്ടി - 1)
എക്‌സിക്യൂട്ടീവ് ട്രെയിനി: ഫിനാൻസ് (എംബിഎ-ഫിൻ) 10 തസ്തികകൾ (യുആർ - 6, ഇഡബ്ല്യുഎസ് - 1, ഒബിസി - 2, എസ്‌സി - 1)
എക്‌സിക്യൂട്ടീവ് ട്രെയിനി - എച്ച്ആർ 30 തസ്തികകൾ (യുആർ - 14, ഇഡബ്ല്യുഎസ് - 2, ഒബിസി - 8, എസ്‌സി - 4, എസ്ടി - 2)

2022 മാർച്ച് 21-ന് ഉദ്യോഗാര്‍ത്ഥിയുടെ പരമാവധി പ്രായം 29 ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 40,000 രൂപ മുതൽ 1,40,000 രൂപ വരെ (E1 ഗ്രേഡ്) നൽകും. യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണങ്ങൾ/ ഇളവുകൾ, തിരഞ്ഞെടുക്കൽ പ്രക്രിയ മുതലായവ വ്യക്തമാക്കുന്ന വിശദമായ അറിയിപ്പും  വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അപേക്ഷ സമർപ്പിക്കേണ്ടിതങ്ങനെ
NTPC-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ntpc.co.in
ഹോംപേജിൽ, 'കരിയർ' ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങൾ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പോസ്റ്റ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ഫോം സമർപ്പിച്ച്  പിന്നീടുള്ള റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക.


 

PREV
click me!

Recommended Stories

സ്‌ഫടികത്തിലെ മണിയടി യന്ത്രം മുതൽ റോബോട്ട് വരെ, ഒറ്റ മോട്ടോറിൽ വിസ്മയം തീർത്ത് ലെവിൻ, അഭിനന്ദനവുമായി മുഖ്യമന്ത്രി
പരീക്ഷകളുടെ വിശ്വാസ്യത നിലനിറുത്തണം, വിദ്യാഭ്യാസ രംഗത്ത് ടാസ്ക് ഫോഴ്സ് , പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാമിൽ