Padma Awards : പത്മ പുരസ്കാര അപേക്ഷകൾ സെപ്റ്റംബർ 15 വരെ; അപേക്ഷിക്കാന്‍ അര്‍ഹത ആര്‍ക്കൊക്കെ?

Published : Jun 01, 2022, 10:35 AM IST
Padma Awards : പത്മ പുരസ്കാര അപേക്ഷകൾ സെപ്റ്റംബർ 15 വരെ; അപേക്ഷിക്കാന്‍ അര്‍ഹത ആര്‍ക്കൊക്കെ?

Synopsis

1954-ൽ ആരംഭിച്ച ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്.

ദില്ലി: രാജ്യത്തെ ഏറ്റവും ‌ഉയർന്ന സിവിലിയൻ പുരസ്കാരങ്ങളിലൊയ (Padma Awards)  പദ്മ പുരസ്കാരങ്ങൾക്ക് സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.  2023-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് (Republic Day) പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. പദ്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ (apply online) എന്നിവ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള നടപടികൾ  2022 മെയ് 1-ന് ആരംഭിച്ചു. നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 15 ആണ്. പദ്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പദ്മ അവാർഡ് പോർട്ടൽ https://awards.gov.in വഴി മാത്രമേ  സ്വീകരിക്കുകയുള്ളൂ. പദ്മ വിഭുഷൻ, പദ്മഭൂഷൻ, പദ്മശ്രീ എന്നീ പദ്മപുരസ്കാരങ്ങൾ ആണ് നൽകുന്നത്. 

1954-ൽ ആരംഭിച്ച ഈ അവാർഡുകൾ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിക്കുന്നത്. ‘വിശിഷ്ട  പ്രവർത്തനം’ അംഗീകരിക്കുന്നതിനും ഒപ്പം കല, സാഹിത്യം, വിദ്യാഭ്യാസം, സ്‌പോർട്‌സ്, മെഡിസിൻ, സോഷ്യൽ വർക്ക്, സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, പബ്ലിക് അഫയേഴ്‌സ്, സിവിൽ , സേവനം, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും/ശാഖകളിലും മികച്ചതും അസാധാരണവുമായ നേട്ടങ്ങൾ/സേവനം എന്നിവയ്‌ക്കാണ് പുരസ്‌കാരം നൽകുന്നത്.

വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരൊഴികെ പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലിചെയ്യുന്ന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് പദ്മ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. പദ്മ അവാർഡുകൾ “ജനങ്ങളുടെ പത്മ” ആക്കി മാറ്റാൻ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം-നാമനിർദ്ദേശങ്ങൾ ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു

സ്ത്രീകൾ, സമൂഹത്തിലെ ദുർബ്ബല വിഭാഗങ്ങൾ, പട്ടികജാതി-പട്ടികവർഗക്കാർ, ദിവ്യാംഗങ്ങൾ, സമൂഹത്തിന് നിസ്വാർത്ഥമായ സേവനം ചെയ്യുന്നവർ എന്നിവരിൽ നിന്ന് മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാൻ അർഹരായ കഴിവുള്ള വ്യക്തികളെ തിരിച്ചറിയാൻ യോജിച്ച ശ്രമങ്ങൾ നടത്തണം. മേൽപ്പറഞ്ഞ പദ്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ (https://mha.gov.in) 'അവാർഡുകളും മെഡലുകളും' എന്ന 
ശീർഷകത്തിൽ ലഭ്യമാണ്. https://padmaawards.gov.in എന്ന പത്മ അവാർഡ് പോർട്ടലിലും വിവരങ്ങൾ ലഭ്യമാണ്.  ഈ അവാർഡുകളുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും https://padmaawards.gov.in/AboutAwards.aspx എന്ന ലിങ്കിൽ ലഭ്യമാണ്.

 

PREV
click me!

Recommended Stories

വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അഴിമതി, ധാർമ്മിക ഉത്തരവാദിത്തമേറ്റ് രാജി പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി
മലപ്പുറത്ത് 60, മലബാർ മേഖലയിൽ 120 അധിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി