Latest Videos

NORKA Roots Foreign Language Training : നോർക്കറൂട്ട്സ് വിദേശ ഭാഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

By Web TeamFirst Published Dec 20, 2021, 10:07 AM IST
Highlights

 നോർക്ക റൂട്ട്സ് അസാപ്പുമായി ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന  വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം: ജപ്പാൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ (Job Opportunities) തൊഴിൽ സാധ്യതകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി (NORKA Roots) നോർക്ക റൂട്ട്സ് അസാപ്പുമായി (ASAP) ചേർന്ന് ആവിഷ്‌കരിച്ചിരിക്കുന്ന (Foreign Language Training Programme)  വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജാപ്പനീസ്, ജർമ്മൻ, ഇംഗ്ലീഷ് (ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. 50 ശതമാനം ഫീസ് സബ്‌സിഡിയോടെ നടത്തുന്ന  ജാപ്പനീസ്, ജർമ്മൻ, ഫ്രഞ്ച്  ഭാഷാപ്രോഗ്രാമുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാമെന്ന് നോർക്ക സി.ഇ.ഒ അറിയിച്ചു.  അവസാന തീയതി: ഡിസംബർ 25.

ജർമ്മനിയിൽ നഴ്സ് അപേക്ഷ ക്ഷണിച്ചു
ജർമനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി  (ബി. എ) ഒപ്പു വച്ച 'ട്രിപ്പിൾ വിൻ' പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമൻ ഭാഷയിൽ ബി1 ലെവൽ യോഗ്യതയും നഴ്‌സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.   ജർമനിയിൽ രജിസ്റ്റേർഡ് നഴ്‌സ് ആയി ജോലി ചെയ്യണമെങ്കിൽ ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യത നേടണം. കൂടാതെ ലൈസൻസിംഗ് പരീക്ഷയും പാസ്സാകണം. നിലവിൽ ബി1 യോഗ്യത നേടിയ നഴ്‌സുമാർക്ക് ബി2 ലെവൽ യോഗ്യത നേടുന്നതിനും ലൈസൻസിംഗ് പരീക്ഷ പാസ്സാകുന്നതിനും ട്രിപ്പിൾ വിൻ പദ്ധതി പ്രകാരം പരിശീലനം ലഭിക്കും. 

click me!