എൻസിസിക്കാരാണോ? കരസേനയിൽ 55 ഒഴിവുകളുണ്ട്; ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 14, 2021, 10:25 AM IST
എൻസിസിക്കാരാണോ? കരസേനയിൽ 55 ഒഴിവുകളുണ്ട്; ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

Synopsis

50 ശതമാനം മാർക്കോടെ ബിരുദ യോഗ്യതയും എൻ.സി.സി. സി സർട്ടിഫിക്കറ്റുള്ളവരുമായ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.   

ദില്ലി: കരസേനയിൽ എൻ.സി.സി.ക്കാർക്കുള്ള ഒഴിവുകളിലേക്ക് ഷോർട്ട് സർവീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. മൊത്തം 55 ഒഴിവുകളിലേക്കാണ് അവസരം. എൻ.സി.സി. സ്പെഷൽ എൻട്രി സ്കീം 49-ാം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരി 28 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 50 ശതമാനം മാർക്കോടെ ബിരുദ യോഗ്യതയും എൻ.സി.സി. സി സർട്ടിഫിക്കറ്റുള്ളവരുമായ അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 

യുദ്ധത്തിൽ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതർക്കും അവസരമുണ്ട്. മറ്റ് യോഗ്യതകളുള്ളവരും യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ ആശ്രിതരുമായവർക്ക് എൻ.സി.സി. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഈ വെബ്സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം. അതിനു ശേഷം ഓൺലൈനായി അപേക്ഷിക്കാം.

 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു