Martial Arts Course : സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്: ജനുവരി 31 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Jan 25, 2022, 11:13 AM IST
Martial Arts Course : സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്സ്: ജനുവരി 31 വരെ അപേക്ഷിക്കാം

Synopsis

അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി, പാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുക.

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ (State Resource Centre) ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ നടത്തുന്ന (Martial Arts Certificate programme) മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറു മാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠന വിഷയങ്ങളാണ്. അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് തിയറി, പാക്ടിക്കല്‍ ക്ലാസുകള്‍ നടത്തുക.

അപേക്ഷാ ഫോമും പ്രോസ്പെക്ടസും എസ്.ആര്‍.സി ഓഫീസില്‍ നിന്ന് നേരിട്ടും https://srccc.in/download എന്ന ലിങ്ക് വഴിയും ലഭിക്കും. 15 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. വിലാസം- ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ. തിരുവനന്തപുരം-33. ഫോണ്‍- 0471-2325101, 2325102. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായും ബന്ധപ്പെടാമെന്ന് ഡയറക്ടര്‍ അറിയിച്ചു. ആയോധനാ ഫൗണ്ടേഷന്‍, വഴുതക്കാട്, തിരുവനന്തപുരം, ഫോണ്‍: 9447683169.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു