സിസിടിവി ടെക്‌നിഷ്യൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

By Web TeamFirst Published Jan 15, 2023, 11:39 AM IST
Highlights

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: കെൽട്രോണിൽ കംപ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ്, സിസിടിവി ടെക്‌നിഷ്യൻ, വെബ് ഡിസൈനിംങ് ആന്റ് ഡെവലപ്‌മെന്റ്, സോഫ്റ്റ് വെയർ ടെസ്റ്റിംങ്, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ളവർ പാളയത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി  അറിയിച്ചു.

കിക്മയിൽ എം.ബി.എ പ്രവേശനം
സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ ഓൺലൈനായോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. കേരള സർവകലാശാലയുടെയും എ.ഐ.സി.റ്റിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ് സിസ്റ്റം എന്നിവയിൽ  സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.  അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കും അപേക്ഷിക്കാമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290/8281743442, www.kicma.ac.in

ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ നടത്തുന്ന വിവിധ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ആൻഡ് കൺസ്ട്രക്ഷൻ സേഫ്റ്റി മാനേജ്‌മെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി മാനേജ്‌മെന്റ്, സർട്ടിഫിക്കറ്റ് ഇൻ സേഫ്റ്റി ഓഫീസർ ട്രെയിനിംഗ്  എന്നീ പ്രോഗ്രാമുകളിലേക്ക് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഡിപ്ലോമ പ്രോഗ്രാമിന്  പ്ലസ് ടു അഥവാ തത്തുല്യവും സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് അഥവാ തത്തുല്യവുമാണ് യോഗ്യത. ഡിപ്ലോമ പ്രോഗ്രാമിന് ഒരു വർഷവും സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഒരുമാസവുമാണ് കാലാവധി. ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ കോൺടാക്ട് ക്ലാസുകൾ ഉണ്ടായിരിക്കും. താത്പര്യമുള്ളവർ ജനുവരി 31നകം അപേക്ഷകൾ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.srccc.in , 8590920920
 

click me!