Central Railway Recruitment : സെൻട്രൽ റെയിൽവേ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ; വിശദാംശങ്ങളിങ്ങനെ

Published : Mar 07, 2022, 03:09 PM IST
Central Railway Recruitment : സെൻട്രൽ റെയിൽവേ ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് ഒഴിവുകൾ; വിശദാംശങ്ങളിങ്ങനെ

Synopsis

അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.

ദില്ലി: സെൻട്രൽ റെയിൽവേ (Central Railway) ജൂനിയർ ടെക്നിക്കൽ അസോസിയേറ്റ് (Junior Technical Associate) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം  cr.indianrailways.gov.in. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ 20 വ്യക്തികളെ നിയമിക്കാൻ സെൻട്രൽ റെയിൽവേ ലക്ഷ്യമിടുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 14 ആണ്.  അൺറിസർവ്വ്ഡ്: 8, എസ്‌സി: 3, എസ്ടി: 2, ഒബിസി: 5, EWS: 2 എന്നിങ്ങനെയാണ്  ഒഴിവുകളെക്കുറിച്ചുളള വിശദാംശങ്ങൾ.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിഇ/ ഡിപ്ലോമ/ ബിഎസ്‌സി ബിരുദം നേടിയിരിക്കണം. അൺ റിസർവ്ഡ് വിഭാഗങ്ങളുടെ പ്രായപരിധി 18-നും 33-നും ഇടയിലും ഒബിസി വിഭാഗത്തിൽപ്പെട്ടവർക്ക് 18-36 വയസ്സിനും ഇടയിലാണ്. എസ്‌സി/എസ്‌ടി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 18-നും 38-നും ഇടയിൽ പ്രായമുണ്ടാകാം. ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും തുടർന്ന് അഭിമുഖത്തിനും ഹാജരാകണം.

ജനറൽ വിഭാഗം ഉദ്യോഗാർത്ഥികൾ - 500 രൂപ, SC/ ST/ OBC/ സ്ത്രീകൾ/ ന്യൂനപക്ഷങ്ങൾ/ EWS ഉദ്യോഗാർത്ഥികൾ: 250 രൂപ എന്നിങ്ങനെയാണ് അപേക്ഷ ഫീസ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നത് കൂടാതെ, അപേക്ഷകർക്ക് ഓഫ്‌ലൈൻ മോഡ് വഴിയും അപേക്ഷ നൽകാം. Deputy Chief Personnel Officer (Construction) Office of the Chief Administrative Officer (Construction), New Administrative Building, 6th Floor Opposite Anjuman Islam School, D.N. Road, Central Railway, Mumbai CSTM, Maharashtra 400001. എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. 

 


 

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം