ജേണലിസം കരിയറാക്കാം; കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Sep 16, 2025, 05:13 PM IST
Journalism

Synopsis

കെൽട്രോൺ 2025-26 വർഷത്തെ ജേണലിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും പ്ലസ്ടു കഴിഞ്ഞവർക്കും അനുയോജ്യമായ ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്‌സുകൾ ലഭ്യമാണ്. 

തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകളുടെ 2025 -26 വര്‍ഷത്തെ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ്ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജിസ് എന്നീ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബിരുദം നേടിയവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്ത അവതരണം, ‌വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, പി.ആര്‍, അഡ്വർ ടൈസിംഗ് എന്നിവയിലാണ് പരിശീലനം ലഭിക്കുക.

തിരുവനന്തപുരം കെല്‍ട്രോണ്‍ സെന്ററില്‍ സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, സെക്കന്റ് ഫ്‌ളോര്‍, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട് തിരുവനന്തപുരം- 675014 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ