മലപ്പുറം ജില്ലയിൽ പോക്സോ കോടതികളിലേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു

Published : Jul 14, 2026, 07:57 PM IST
advocates

Synopsis

മലപ്പുറം ജില്ലയിലെ റെഗുലര്‍ പോക്‌സോ കോടതികളിലേക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള യോഗ്യരായ അഭിഭാഷകര്‍ക്ക് ജൂലൈ 30-നകം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

മലപ്പുറം: ജില്ലയിലെ റെഗുലര്‍ പോക്‌സോ കോടതികളിലേക്ക് പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനായി അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2012-ലെ പോക്‌സോ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരമുള്ള യോഗ്യത ഉണ്ടായിരിക്കണം. കോടതികളില്‍ അഭിഭാഷകനായി കുറഞ്ഞത് ഏഴു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. 

താത്പര്യമുള്ള അഭിഭാഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജനനതീയതി തെളിയിക്കുന്നതിനായി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഭിഭാഷകവൃത്തിയില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവ സഹിതം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ജൂലൈ 30 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0483-2739584.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ത്രിഭാഷാ നയത്തിൽ മാർഗ നിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ, 10-ാം ക്ലാസിൽ മൂന്നാം ഭാഷ പരീക്ഷ ഇക്കുറിയില്ല
അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും