ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജിലേക്ക് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : May 23, 2025, 10:50 PM IST
ഐഎച്ച്ആർഡിയുടെ കീഴിലുള്ള കോളേജിലേക്ക് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Synopsis

മെയ് 26 മുതൽ 28 വരെ ഓരോ തസ്തികയിലേക്കും അഭിമുഖം നടക്കും

മാവേലിക്കര: സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-2026 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ (കൊമേഴ്‌സ്, മാനേജ്‌മെന്റ്റ്, മലയാളം/ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് സയൻസ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്), ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോട് കൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ്/പി എച്ച് ഡി യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. മെയ് 26 മുതൽ 28 വരെ ഓരോ തസ്തികയിലേക്കും അഭിമുഖം നടക്കും. ഫോൺ: 0479 2304494.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ശരണ്യ സൂപ്പറാ...', ജന്മനാട്ടിൽ ആദ്യ നിയമനം നേടി ഊരാളി ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടർ ശരണ്യ
കേരളത്തിലെ യുവജനങ്ങൾ സംരംഭക സാധ്യതകൾ പ്രയോജനപ്പെടുത്തണം: റോജി എം ജോൺ