3,000 ഇന്ത്യക്കാർക്ക് അവസരം, യുകെയില്‍ ജോലി ചെയ്യാം, പഠിക്കാം; യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം

Published : Feb 15, 2025, 03:20 PM ISTUpdated : Feb 15, 2025, 03:23 PM IST
 3,000 ഇന്ത്യക്കാർക്ക് അവസരം, യുകെയില്‍ ജോലി ചെയ്യാം, പഠിക്കാം; യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം

Synopsis

യുകെയില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതാണ് പദ്ധതി. 

തിരുവനന്തപുരം: യുകെ-ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീം പ്രകാരം 3,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ടു വര്‍ഷം വരെ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക യുകെ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ സൗജന്യ ഓണ്‍ലൈന്‍ ബാലറ്റില്‍ പ്രവേശിക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. 

ബാലറ്റ് ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് 2.30-ന് (ഇന്ത്യന്‍ സമയം) തുറക്കുകയും 20-ന് ഉച്ചയ്ക്ക് 2.30-ന് അടയ്ക്കുകയും ചെയ്യും. സ്കീം പ്രകാരം 18ന് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്സൈറ്റിൽ ബാലറ്റ് ആരംഭിക്കുമ്പോൾ ഇന്ത്യയിൽ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവർക്ക് അപേക്ഷ നൽകി പങ്കെടുക്കാം. ബാലറ്റിൽ പ്രവേശിക്കുന്നതിനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്പോർട്ട് വിശദാംശങ്ങൾ, പാസ്പോർട്ടിന്റെ ഒരു സ്കാൻ ചെയ്ത കോപ്പി, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകണം. ഇതിൽ പങ്കെടുക്കുന്നവരിൽ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. വിജയിച്ച അപേക്ഷകരെ ബാലറ്റിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുക്കുകയും ഇക്കാര്യം അറിയിക്കുകയും ചെയ്യും. കൂടുതല്‍ വിവരത്തിന് യു.കെ ഗവണ്‍മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ലിങ്ക്- https://www.gov.uk/india-young-professionals-scheme-visa 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം