വീഡിയോ എഡിറ്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Published : Jan 30, 2026, 03:27 PM IST
free photo editing apps

Synopsis

തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

തിരുവനന്തപുരം, കൊച്ചി: സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മാർച്ച് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

കോഴ്‌സിന്റെ ഭാഗമായി നൂതന സോഫ്റ്റ്‌വെയറുകളിൽ പ്രായോഗിക പരിശീലനം നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.kma.ac.in വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ജി-പേ/ഇ-ട്രാൻസ്ഫർ/ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 9. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2422275, 9447607073, 9400048282.

 

PREV
Read more Articles on
click me!

Recommended Stories

ഐഎഎസ് ഉദ്യോഗസ്ഥരോ അധ്യാപകരോ ആവും മുൻപ് മികച്ച അമ്മയാവാൻ ശ്രമിക്കൂ, ബിരുദദാന ചടങ്ങിൽ ഗവർണറുടെ ഉപദേശം, വിവാദം
പ്ലസ് വണ്ണിന് പഠിക്കാൻ പത്താം ക്ലാസ് തോറ്റ ആളുടെ കവിത; പരാജയത്തിൽ നിന്ന് പാഠപുസ്തകത്തിലേക്കുള്ള യാത്ര സ്വപ്നതുല്യമെന്ന് കായംകുളം സ്വദേശി