ഭിന്നശേഷിക്കാരുടെ സൃഷ്ടികൾ അവാർഡിന് ക്ഷണിച്ചു; ഫെബ്രുവരി 15ന് മുമ്പ് അയക്കണം

Web Desk   | Asianet News
Published : Jan 13, 2021, 10:55 AM IST
ഭിന്നശേഷിക്കാരുടെ സൃഷ്ടികൾ അവാർഡിന് ക്ഷണിച്ചു; ഫെബ്രുവരി 15ന് മുമ്പ് അയക്കണം

Synopsis

അപേക്ഷകർ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 15ന് മുമ്പ് സമർപ്പിക്കണം.

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ 2019 വർഷത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച ആത്മകഥ, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം, കവിതാ സമാഹാരം, നോവൽ, ചെറുകഥ, നാടകരചന, ചിത്രരചന/കളർ പെയിന്റിംഗ് തുടങ്ങിയവ അവാർഡിനായി ക്ഷണിച്ചു. അപേക്ഷകർ സൃഷ്ടികളുടെ മൂന്ന് പകർപ്പുകൾ, സ്വന്തം രചന/സൃഷ്ടിയാണ് എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം, ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം ഫെബ്രുവരി 15ന് മുമ്പ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ സമർപ്പിക്കണം. നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.

PREV
click me!

Recommended Stories

'വാഴ'യിൽ പറഞ്ഞത് അതിശയോക്തിയല്ല, സത്യത്തിന്‍റെ ഒരറ്റം മാത്രം'; വിദേശ വിദ്യാർത്ഥികളെ പിഴിഞ്ഞൂറ്റി വളരുന്ന യുകെ സർവകലാശാലകൾ, മനുഷ്യക്കടത്തെന്ന് ​ഗാർഡിയൻ
നീറ്റ് (യുജി) 2026 പരീക്ഷ; ആലപ്പുഴ ജില്ലയിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും