KPSC : ഫോറസ്റ്റ് വാച്ചർ; വനാശ്രിതരായ ആദിവാസി പട്ടികവർ​ഗ വിഭാ​ഗത്തിൽ നിന്നും പ്രത്യേക നിയമനം; അപേക്ഷിക്കാം

By Web TeamFirst Published Jan 4, 2022, 11:55 AM IST
Highlights

 കേരള സംസ്ഥാന സർവീസിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിലേക്ക് വനാശ്രിതരായ ആദിവാസി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും പ്രത്യേക നിയമനത്തിന് ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം: കേരള സംസ്ഥാന സർവീസിൽ (Forest Department) വനം വകുപ്പിൽ (Forest Watcher) ഫോറസ്റ്റ് വാച്ചർ തസ്തികയിലേക്ക് വനാശ്രിതരായ ആദിവാസി (ST Category) പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും പ്രത്യേക നിയമനത്തിന് (Special Appointment) ഇടുക്കി, മലപ്പുറം ജില്ലകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29.12.2021 ലെ ഗസറ്റ്  വിജ്ഞാപന പ്രകാരമുള്ള ഈ തസ്തികയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഫെബ്രുവരി 2. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഒഴിവുകൾ എന്നതിനാൽ അതാത് ജില്ലകളിലെ ആദിവാസി പട്ടികവർഗ്ഗക്കാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷയുടെ മാതൃക വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുണ്ട്. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിശദവിവരങ്ങൾക്കും ജനുവരി 1 ലക്കം പി.എസ്.സി. ബുള്ളറ്റിൻ, വെബ്സൈറ്റ് എന്നിവ പരിശോധിക്കുകയോ അതാത് ജില്ലാ ഓഫീസിൽ നിന്നും മാർഗ്ഗനിർദ്ദേശം സ്വീകരിക്കുകയോ ചെയ്യേണ്ടതാണ്.

Appointments : വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, ക്ലാർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് നിയമനങ്ങൾ; വിശദാംശങ്ങളറിയാം

Post Metric Scholarship : പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; ഓൺലൈൻ അപേക്ഷ ജനുവരി 15 വരെ

click me!