ODEPC : ഒഡെപെക് മുഖേന നഴ്‌സുമാർക്ക് നിയമനം; ഈ മാസം 10 നകം അപേക്ഷ അയയ്ക്കണം

Published : Apr 02, 2022, 10:12 AM IST
ODEPC : ഒഡെപെക് മുഖേന നഴ്‌സുമാർക്ക് നിയമനം; ഈ മാസം 10 നകം അപേക്ഷ അയയ്ക്കണം

Synopsis

ഒഡെപെക് മുഖേന നഴ്‌സുമാർക്ക് നിയമനം

തിരുവനന്തപുരം:  ഒഡെപെക് (odepc) മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് (nurses) നിയമനം പുനരാരംഭിച്ചു. IELTS/ OET  സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി  / ജി.എൻ.എം നഴ്‌സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകർ ബയോഡാറ്റയും  IELTS/ OET  സ്‌കോർഷീറ്റ് എന്നിവ eu@odepc.in എന്ന മെയിലിലേക്ക്  ഈ മാസം 10 നകം അയയ്ക്കണം.  കൂടുതൽ  വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42, 6282631503.

വോളിബോൾ, ഫുട്ബോൾ പരിശീലകർക്ക് അപേക്ഷിക്കാം
കണ്ണൂർ സ്പോർട്സ് സ്‌കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്ട് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വോളിബോൾ, ഫുട്ബോൾ പരിശീലകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ജി.വി.എച്ച്.എസ്. സ്പോർട്സ് സ്‌കൂളിൽ വോളിബോൾ കോച്ചിന്റേയും തൃശൂർ കുന്നംകുളം ജി.ബി.എച്ച്.എസ്.എസ് സ്പോർട്സ് ഡിവിഷനിൽ ഫുട്ബോൾ കോച്ചിന്റേയും ഓരോ ഒഴിവു വീതമാണുള്ളത്. യോഗ്യതയും മറ്റു വിവരങ്ങളും gvrsportsschool.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 25.

ഡെപ്യൂട്ടി രജിസ്ട്രാർ ഡെപ്യൂട്ടേഷൻ നിയമനം
കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13ന്  വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു