ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം; പത്താം ക്ലാസ് യോ​ഗ്യത; ഒരു ലക്ഷം രൂപ വരെ ശമ്പളം

Web Desk   | Asianet News
Published : Oct 23, 2021, 02:41 PM IST
ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ നിയമനം; പത്താം ക്ലാസ് യോ​ഗ്യത; ഒരു ലക്ഷം രൂപ വരെ ശമ്പളം

Synopsis

ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം.

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദക്ഷിണ കൊറിയയിൽ കാർഷിക വൃത്തിയിൽ ഏർപ്പെടാൻ അവസരം. പത്താം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 25 മുതൽ 40 വയസ്സ് വരെ. ഇംഗ്ലീഷ് ഭാഷയിൽ അടിസ്ഥാന പരിജ്ഞാനമുള്ളവരായിരിക്കണം. കാർഷിക മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളം.  താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം recruit@odepc.in എന്ന മെയിലിൽ അപേക്ഷിക്കണം. ഇതുമായി ബന്ധപ്പെട്ട് 27ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലും 29ന് കൊച്ചി മുൻസിപ്പൽ ടൗൺഹാളിലും സെമിനാർ നടത്തും. സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 0471-2329440/41/42/7736496574ൽ ബന്ധപ്പെടണം.  വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in.

ഒഡെപെക്കിന്റെ തിരുവനന്തപുരം, എറണാകുളം, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള  പരിശീലനകേന്ദ്രങ്ങളിൽ നവംബർ ഒന്നു മുതൽ പുതിയ ഐ.ഇ.എൽ.ടി.എസ്,  ഒ.ഇ.ടി ക്ലാസുകൾ ആരംഭിക്കും. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം. tvmodepc@gmail.com- 7306289397 (തിരുവനന്തപുരം), odepckochi@odepc.in--8606550701 (എറണാകുളം), odepcacademicsangamly@gmail.com- 8086112315 (അങ്കമാലി), odepcacademicscalicut@gmail.com- 9567365032


 

PREV
click me!

Recommended Stories

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
അഡ്മിഷൻ കിട്ടിയ വിവരം വീട്ടില്‍ പറഞ്ഞില്ല, ആ തുക അവർക്ക് താങ്ങാനാകില്ലായിരുന്നു; വികാരനിർഭരമായ കുറിപ്പുമായി എസ്തർ അനില്‍