സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്റർ ഒഴിവിലേക്ക് നിയമനം: ജനുവരി 25 നകം; ബിരുദാനന്തര ബിരുദമാണ് യോഗ്യത

By Web TeamFirst Published Jan 19, 2021, 2:32 PM IST
Highlights

വനിതകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലെ അറിവ്, ബന്ധപ്പെട്ട മേഖലയിൽ പി.എച്ച്.ഡി അഭിലഷണീയ യോഗ്യതയായി കണക്കാക്കും.

തിരുവനന്തപുരം: സർക്കാർ സ്ഥാപനത്തിൽ സംസ്ഥാന പ്രോജക്ട് കോ-ഓർഡിനേറ്ററുടെ ഒഴിവിലേക്ക്താൽകാലിക നിയമനം. സോഷ്യൽവർക്ക്, എക്കണോമിക്‌സ്, വിമൻ സ്റ്റഡി, നിയമം, ഗവേണൻസ്, ബന്ധപ്പെട്ട മറ്റ് ശാഖകൾ എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വനിതകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടറിലെ അറിവ്, ബന്ധപ്പെട്ട മേഖലയിൽ പി.എച്ച്.ഡി അഭിലഷണീയ യോഗ്യതയായി കണക്കാക്കും.

40-45 ആണ് പ്രായപരിധി. 52,500 രൂപയാണ് പ്രതിമാസ വേതനം. 25നകം നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.


 

click me!