സ്ത്രീകളുടെയും കുട്ടികളുടെയും ഹോം; മഹിള സമഖ്യ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം

Web Desk   | Asianet News
Published : Dec 30, 2020, 11:53 AM IST
സ്ത്രീകളുടെയും കുട്ടികളുടെയും ഹോം; മഹിള സമഖ്യ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ നിയമനം

Synopsis

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ, ഡി.സി.പി.യു ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.   

തിരുവന്നതപുരം: വനിത ശിശുവികസന വകുപ്പിനു കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് ഇന്റർവ്യൂ നടക്കുന്നു. സെക്യൂരിറ്റി, കുക്ക്, വാർഡൻ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്കാണ് നിയമനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മഞ്ചേരി മിനി സിവിൽ സ്റ്റേഷൻ, ഡി.സി.പി.യു ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം. 

സെക്യൂരിറ്റി, കുക്ക് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ ജനുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. സോഷ്യൽ വർക്കൽ കം കേസ് വർക്കൽ തസ്തികയിലേക്ക് ജനുവരി എട്ടിന് രാവിലെ പത്തിനും വാർഡൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും ഇന്റർവ്യൂ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com വെബ്‌സൈറ്റ്: www.keralasamakhya.org. 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു