ഈസ്റ്റേൺ റെ‍യിൽവേയിൽ അപ്രന്റിസ് ഒഴിവുകൾ; അവസാന തീയതി ഏപ്രിൽ നാല്

By Web TeamFirst Published Mar 12, 2020, 8:57 AM IST
Highlights

പത്താം ക്ലാസ്സിലേയും ഐ.ടി.ഐയിലേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപയാണ്. 

ദില്ലി: ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമായി 2792 അപ്രന്റിസ്‌ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തു. ഓണ്‍ലൈൻ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിവിധ ഡിവിഷനുകളിലെ ഒഴിവുകള്‍ താഴെപ്പറയുന്നു:  ജമാല്‍പുരി-684, അസാന്‍സോള്‍-412, കഞ്ചറപാറ-206, ഹൗറ-659, ലിലുവ-204, മാല്‍ഡ-101 എന്നിങ്ങനെയാണ്. 

ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിക്കല്‍ (മോട്ടോര്‍ വെഹിക്കിള്‍, ഡീസല്‍), ബ്ലാക്ക് സ്മിത്ത്, കാര്‍പെന്റര്‍, പെയിന്റര്‍, ലൈന്‍മാന്‍, വയര്‍മാന്‍, റഫ്രിജറേഷന്‍ ആന്‍ഡ് എ.സി മെക്കാനിക്ക, ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്, ടര്‍ണര്‍, വെല്‍ഡര്‍,ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ് തുടങ്ങിയ ട്രേഡുകളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.സി.വി.ടി./എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ്, പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യം എന്നിവയാണ് യോ​ഗ്യതയായി പരി​ഗണിക്കുന്നത്. 

15-24 വയസ്സ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. പത്താം ക്ലാസ്സിലേയും ഐ.ടി.ഐയിലേയും മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം. www.rrcer.com എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിജ്ഞാപനം വായിച്ച് മനസ്സിലാക്കിയ ശേഷം വേണം അപേക്ഷിക്കാന്‍. ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.   

click me!