റൈറ്റ്സില്‍ 146 അപ്രന്റിസ് ഒഴിവുകള്‍; ഡിപ്ലോമ, ഐ.ടി.ഐക്കാർക്ക് മേയ് 12 വരെ അപേക്ഷ: ഒരു വർഷം പരിശീലനം

By Web TeamFirst Published May 7, 2021, 8:48 AM IST
Highlights

ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. 

റൈറ്റ്സ് ലിമിറ്റഡിൽ 146 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ഐ.ടി.ഐ. വിഭാഗക്കാർക്കാണ് അവസരം. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ തിരഞ്ഞെടുക്കും. ഒരുവർഷമായിരിക്കും പരിശീലനം.

ഗ്രാജ്വേറ്റ് അപ്രന്റിസ്-96

എൻജിനീയറിങ്: സിവിൽ-21, മെക്കാനിക്കൽ-19, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്-9, കെമിക്കൽ-4, മെക്കാനിക്കൽ ആൻഡ് മെറ്റലർജി-12, ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐ.ടി./ കംപ്യൂട്ടർ എൻജിനീയറിങ്-11.

നോൺ എൻജിനീയറിങ്: ഫിനാൻസ്-1, എച്ച്.ആർ.-19.

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ബിരുദം യോ​ഗ്യത. നോൺ എൻജിനീയറിങ് വിഭാഗത്തിൽ എച്ച്.ആർ. വിഷയത്തിൽ ബി.എ./ ബി.കോമും. ഫിനാൻസ് വിഷയത്തിൽ ബി.കോം./ ബി.ബി.എ.യുമാണ് യോഗ്യത. സ്റ്റൈപെൻഡ്: 14,000 രൂപ.

ഡിപ്ലോമ അപ്രന്റിസ്-15

മെക്കാനിക്കൽ-9, ഇലക്ട്രിക്കൽ-3, സിവിൽ-1, കെമിക്കൽ-1, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-1. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ യോ​ഗ്യത. സ്റ്റൈപെൻഡ്: 12,000 രൂപ.

ട്രേഡ് അപ്രന്റിസ്-35

മോട്ടോർ മെക്കാനിക്/ ഡീസൽ മെക്കാനിക്/ വെൽഡർ/ ഫിറ്റർ/ ടർണർ/ മെക്കാനിക് റിപ്പെയർ ആൻഡ് മെയിന്റനൻസ്/ പ്ലംബർ-25, ഇലക്ട്രീഷ്യൻ-10. ബന്ധപ്പെട്ട വിഷയത്തിൽ എൻ.സി.വി.ടി./ എസ്.സി.വി.ടി. സർട്ടിഫിക്കറ്റ് യോഗ്യത. സ്റ്റൈപെൻഡ്: 10,000 രൂപ. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rites.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 12.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!