ഇന്ത്യന്‍ ഓയിലില്‍ 505 അപ്രന്റിസ് ഒഴിവുകള്‍; ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

By Web TeamFirst Published Feb 13, 2021, 2:05 PM IST
Highlights

ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ല. അവരെ ജനറല്‍ വിഭാഗത്തില്‍ മാത്രമാണ് പരിഗണിക്കുക.
 

ദില്ലി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 505 അപ്രന്റിസ് ഒഴിവ്. ഈസ്റ്റേണ്‍ റീജണിലാണ് ഒഴിവ്. പശ്ചിമബംഗാള്‍, ബിഹാര്‍, ഒഡിഷ, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളിലാണ് നിയമനം. ഈ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ല. അവരെ ജനറല്‍ വിഭാഗത്തില്‍ മാത്രമാണ് പരിഗണിക്കുക.

പശ്ചിമബംഗാള്‍- 221
ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്)- 90, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 4, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്- 4, ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്)- 123. 

ബിഹാര്‍- 76
ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്)- 30, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 4, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്- 2, ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്)- 40. 

ഒഡിഷ- 66
ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്)- 30, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 2, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്- 2, ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്)- 32. 

ജാര്‍ഖണ്ഡ്- 41
ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്)- 20, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 2, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്- 2, ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്)- 17. 

അസം- 80
ട്രേഡ് അപ്രന്റിസ് (ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, മെഷിനിസ്റ്റ്)- 30, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍- 2, റീടെയ്ല്‍ സെയില്‍സ് അസോസിയേറ്റ്- 2, ടെക്നീഷ്യന്‍ അപ്രന്റിസ് (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്)- 46. 

ട്രേഡ് അപ്രന്റിസ്- അക്കൗണ്ടന്റ്- 21
യോഗ്യത: ട്രേഡ് അപ്രന്റിസ് വിഭാഗത്തില്‍ മെട്രിക്കും ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐയുമാണ് യോഗ്യത. ഡേറ്റാ എന്‍ട്രി ട്രേഡിലും റീട്ടെയില്‍ സെയില്‍ അസോസിയേറ്റ് ട്രേഡിലും ഫ്രഷര്‍ കാറ്റഗറിയില്‍ പ്ലസ്ടുവും സ്‌കില്‍ കാറ്റഗറിയില്‍ പ്ലസ്ടുവും ബന്ധപ്പെട്ട സ്‌കില്‍ സര്‍ട്ടിഫിക്കറ്റും വേണം. ടെക്നീഷ്യന്‍ അപ്രന്റിസില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയാണ് യോഗ്യത. 

പ്രായം: 18-34 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.iocl.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 26.

click me!