ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ 119 അപ്രന്റിസ് ഒഴിവ്; അവസാന തീയതി നവംബര്‍ 18

Web Desk   | Asianet News
Published : Nov 10, 2020, 11:07 PM IST
ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ 119 അപ്രന്റിസ് ഒഴിവ്; അവസാന തീയതി നവംബര്‍ 18

Synopsis

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ഡിപ്ലോമയാണ് യോ​ഗ്യത.  പ്രായപരിധി അപ്രന്റിസ് നിയമനപ്രകാരം.


ദില്ലി: പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ തെലങ്കാനയിലെ സംഘറെഡ്ഡി ജില്ലയിലുള്ള ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡില്‍ 119 അപ്രന്റിസ് ഒഴിവ്. ടെക്നീഷ്യന്‍, ഗ്രാജ്വേറ്റ്  അപ്രന്റിസ് വിഭാഗത്തിലാണ് ഒഴിവ്. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. 2017, 2018, 2019, 2020 വര്‍ഷത്തില്‍ പഠിച്ചിറങ്ങിയവര്‍ക്കാണ് അവസരം.

ഗ്രാജ്വേറ്റ് അപ്രന്റിസ്-83 (മെക്കാനിക്കല്‍-35, ഇലക്ട്രിക്കല്‍-8, സിവില്‍-2, സി.എസ്.ഇ./ഐ.ടി.-10, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-25, കെമിക്കല്‍-2, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍-1.) ടെക്നീഷ്യന്‍-36 (മെക്കാനിക്കല്‍-14, ഇലക്ട്രിക്കല്‍/ഇ.ഇ.ഇ.-4, സി.എസ്.ഇ./ഐ.ടി.-6, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍-8, കെമിക്കല്‍-4.)

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ഡിപ്ലോമയാണ് യോ​ഗ്യത.  പ്രായപരിധി അപ്രന്റിസ് നിയമനപ്രകാരം. ടെക്നീഷ്യന്‍ അപ്രന്റിസ് 8000 രൂപയും ഗ്രാജ്വേറ്റ് അപ്രന്റിസ് 9000 രൂപയും സ്റ്റൈപെൻഡായി ലഭിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.portal.mhrdnats.gov.in എന്ന വെബ്സൈറ്റ് കാണുക.  നവംബര്‍ 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു