നെയ്‌വേലി ലിഗ്‌നൈറ്റില്‍ 550 അപ്രന്റിസ്; നവംബര്‍ 10 വരെ അപേക്ഷിക്കാം

Published : Oct 12, 2020, 03:16 PM IST
നെയ്‌വേലി ലിഗ്‌നൈറ്റില്‍ 550 അപ്രന്റിസ്; നവംബര്‍ 10 വരെ അപേക്ഷിക്കാം

Synopsis

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nlcindia.com എന്ന വെബ്സൈറ്റ് കാണുക. 


നെയ്‍വേലി: നെയ്‍വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ 550 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാജ്വേറ്റ്/ ഡിപ്ലോമ വിഭാഗക്കാർക്കാണ് അവസരം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരള, കർണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ പരിശീലനമായിരിക്കും. ഒക്ടോബർ 15 മുതൽ അപേക്ഷിച്ചുതുടങ്ങാം.

ഗ്രാജ്വേറ്റ് അപ്രന്റിസ്-250- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-70, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-10, ഇൻസ്ട്രുമെന്റേഷൻ-10, സിവിൽ-35, മെക്കാനിക്കൽ-75, കംപ്യൂട്ടർ സയൻസ്-20, കെമിക്കൽ-10, മൈനിങ്-20.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്-300- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്-85, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-10, ഇൻസ്ട്രുമെന്റേഷൻ-10, സിവിൽ-35, മെക്കാനിക്കൽ-90, കംപ്യൂട്ടർ സയൻസ്-25, മൈനിങ്-30,

ഫാർമസിസ്റ്റ്-15. യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ടെക്നീഷ്യൻ അപ്രന്റിസ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.

പ്രായപരിധി: അപ്രന്റിസ് നിയമപ്രകാരം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nlcindia.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർ www.mhrdnats.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിനുശേഷമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഈ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യേണ്ട അവസാന തീയതി: നവംബർ 3. എൻ.എൽ.സി. വെബ്സൈറ്റിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു